ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ്
തിരുവനന്തപുരം: സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. മരുതന്‍കുഴിയിലെ കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ബംഗളുരു മയക്കുമരുന്ന് കേസിനോട് അനുബന്ധിച്ചാണ് റെയ്ഡ്. എട്ടംഗ സംഘമാണ് പരിശോധനക്ക് എത്തിയിട്ടുള്ളത്. കര്‍ണാടക പൊലീസും സി.ആര്.പി.എഫ് ഉദ്യോഗസ്ഥരും ഇ.ഡി സംഘത്തോടൊപ്പം ഉണ്ട്.
ബിനീഷിന്റെ ബിസിനസ് പാര്‍ട്ടറായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം, കസ്റ്റഡിയിലുള്ള ബിനീഷിനെ തുടര്‍ച്ചയായി ആറാം ദിവസമാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.