ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
ബംഗളൂരു മയക്കുമരുന്നു കേസില്‍ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലുദിവസമായി ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.
ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന് സാമ്ബത്തിക സഹായം നല്കികളളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. കൂടാതെ അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.