കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: കാശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഹിസ്ബുള്‍ ഭീകരരെ കൊലപ്പെടുത്തി. ഇവരില്‍ നിന്ന് ആയുധങ്ങളും വെടി ആയുധങ്ങളും കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാ സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.അതിനിടെ ശ്രീനഗര്‍-ബന്ദിപ്പൂര്‍ ഹൈവേയില്‍ സൈനിക വാഹനങ്ങള്‍ കടന്നുപോകുന്നതിന് മുമ്ബ് സ്ഫോടകവസ്തുവിന് സമാനമായ വസ്തു കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.