ഹൈടെക് സ്കൂള്‍ പദ്ധതിക്കെതിരെ ആരോപണം; പ്രതിപക്ഷ നേതാവിന് വക്കീല്‍ നോട്ടിസ്
ഹൈടെക് സ്കൂള്‍ പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വക്കീല്‍ നോട്ടിസ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ആണ് വക്കീല്‍ നോട്ടിസ് അയച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുമായി ബന്ധപ്പെടുത്തിയാണ് രമേശ് ചെന്നിത്തല ഹൈടെക് സ്കൂള്‍ പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചത്.
ആരോപണം തെറ്റാണെന്ന് അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തലയ്ക്ക് കത്തു നല്‍കിയെങ്കിലും തിരുത്താതെ അദ്ദേഹം ആരോപണം ആവര്‍ത്തിച്ചുവെന്ന് നോട്ടിസില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.