Tuesday, May 21, 2024
 
 
⦿ നെതന്യാഹുവിന് ഐസിസിയുടെ അറസ്റ്റ് വാറണ്ട്; നടപടി ഗസ്സഇസ്രയേല്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ്
News

നടന്‍ വിജയ്‌യുടെ അച്ഛന്‍ ബിജെപിയിലേക്കെന്ന പ്രചാരണം ശക്തം; നിലപാട് വ്യക്തമാക്കി എസ്.എ. ചന്ദ്രശേഖര്‍

14 October 2020 07:25 PM

ചെന്നൈ: താന്‍ ബിജെപി.യില്‍ ചേരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് നടന്‍ വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. സംവിധായകനും നിര്‍മ്മാതാവുമായ ചന്ദ്രശേഖര്‍ ബിജെപി.യില്‍ ചേരുമെന്ന പ്രചാരണം സജീവമായതിനെത്തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. പലരും ഇക്കാര്യം തന്നോട് ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ ചന്ദ്രശേഖര്‍ അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി.

മുമ്ബ് പല തവണ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കിയിട്ടുള്ള ചന്ദ്രശേഖര്‍ താന്‍ രാഷ്ട്രീയ രംഗത്തെത്തുന്നതിനെക്കുറിച്ച്‌ ഒന്നും പറഞ്ഞിരുന്നില്ല. 2017-ല്‍ 'മെര്‍സല്‍' എന്ന വിജയ് ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സംഭാഷണമുണ്ടെന്ന പേരില്‍ ബിജെപി. പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുമ്ബ് കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തിയിരുന്ന വിജയ് ഇപ്പോള്‍ ഒരു പാര്‍ട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിക്കാറില്ലെങ്കിലും സമയമാകുമ്ബോള്‍ രാഷ്ട്രീയത്തിലേക്കു വരുമെന്ന തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

താന്‍ ഒരു കിസ്ത്യാനിയാണെന്നും തന്റെ ഭാര്യ ശോഭ ഹിന്ദുവാണെന്നും ചന്ദ്രശേഖര്‍ നേരത്തേ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ മതപരമായ വിഷയത്തില്‍ ഞങ്ങള്‍ പരസ്പരം ഇടപെടാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ജീവിതത്തില്‍ ഒരുവട്ടം ഞാന്‍ ജറുസലേമില്‍ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയില്‍ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. വിജയ്യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നും തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ എന്നും ചന്ദ്രശേഖര്‍ ചോദിച്ചിരുന്നു.

വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് ചന്ദ്രശേഖര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. അവര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു. തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration