തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകന് പരാതി നൽകാം
പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയുടെ പൊതു നിരീക്ഷകൻ രാജു. കെ. ഫ്രാൻസിസിന് നൽകാം.ഓൺലൈൻ ആയി observeridukki1@gmail.com എന്ന ഇ-മെയിൽവിലാസത്തിലോ, ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന ഇടുക്കി വെള്ളപ്പാറയിലെ സർക്കാർ ഗസ്റ്റ് ഹൗസിലെ 104-ാം നമ്പർ മുറിയിൽ ഡിസംബർ 9 വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ സമർപ്പിക്കാം. നേരിൽ കാണുന്നതിന് രാവിലെ 9 മണി മുതൽ 10 മണി വരെ സൗകര്യമുണ്ടായിരിക്കും. ഫോൺ: 8289821000

