കണ്ണൂർ ജില്ലാതല പരിശീലന പരിപാടി 27ന്
വഖഫ് ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഖഫുകളുടെ മുഴുവന്‍ വസ്തു വിവരങ്ങളും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ വഖഫ് മുതവല്ലിമാര്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ക്കും ബോര്‍ഡിന്റെ നേതൃത്വത്തില്‍ നല്‍കുന്ന ജില്ലാതല പരിശീലനം നവംബര്‍ 27 ന് രാവിലെ 10 മണിക്ക്
കണ്ണൂര്‍ കാള്‍ടെക്‌സിലുള്ള ചേംബര്‍ ഹാളില്‍ നടക്കും. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള umeed.minorityaffairs.gov.in എന്ന സെന്‍ട്രല്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത വസ്തുക്കളുടെ വിവരങ്ങള്‍ രേഖകളുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ അഞ്ചിനകം വഖഫ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കണമെന്ന് ഡിവിഷണല്‍ വഖഫ് ഓഫീസര്‍ അറിയിച്ചു.

