തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു
തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ നിയോഗിച്ച ഏതാനും നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു. നവംബർ 25 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി.
പുതിയ ഉത്തരവ് പ്രകാരം ജില്ലയിലെ ചെലവ് നിരീക്ഷകർ ഇവരാണ്:
ജോഷോ ബെന്നറ്റ് ജോൺ: പയ്യന്നൂർ ബ്ലോക്ക്, കല്ല്യാശ്ശേരി ബ്ലോക്ക്, പയ്യന്നൂർ നഗരസഭ.
സുനിൽ ദാസ് എസ്: തളിപ്പറമ്പ് ബ്ലോക്ക്, ആന്തൂർ നഗരസഭ, തളിപ്പറമ്പ് നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ.
ഇർഷാദ് എം.എസ്.: ഇരിക്കൂർ ബ്ലോക്ക്, ഇരിട്ടി ബ്ലോക്ക്, ഇരിട്ടി നഗരസഭ.
അഗസ്റ്റിൻ ഒ.കെ.: പേരാവൂർ ബ്ലോക്ക്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് നഗരസഭ. (കാസർകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക്, നീലേശ്വരം നഗരസഭ എന്നിവയും കൂടി)
വിപിൻ വിജയൻ: പാനൂർ നഗരസഭ, തലശ്ശേരി നഗരസഭ, പാനൂർ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്.
വൈ അഹമ്മദ് കബീർ: എടക്കാട് ബ്ലോക്ക്, കണ്ണൂർ ബ്ലോക്ക്.
സൂര്യനാരായണൻ എം.ഡി.: കണ്ണൂർ കോർപറേഷൻ.
നിരീക്ഷകരുടെ വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

