Wednesday, November 19, 2025
 
 
⦿ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു ⦿ വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ⦿ കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല ⦿ ബീമാപള്ളി ഉറൂസ്, ശനിയാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി ⦿ പ്രണയാഭ്യർഥന നിരസിച്ചു; സ്കൂളിൽ പോകും വഴി പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി ⦿ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ⦿ സ്വര്‍ണവില വീണ്ടും മേൽപ്പോട്ട് ⦿ വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ് ⦿ ഡൽഹി ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി ⦿ അശ്ശീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ചു; യുവതി അറസ്റ്റിൽ ⦿ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; BJP-RSS നേതാക്കളെ ചോദ്യം ചെയ്യും ⦿ ‘എന്റെ ഭൗതികദേഹം പോലും ഒരു ബിജെപിക്കാരനേയും കാണിക്കരുത്’; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു ⦿ സഞ്ജു സാംസണ്‍ ഇനി ചെന്നൈയിൽ; ജഡേജയും കറനും രാജസ്ഥാനില്‍ ⦿ ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് ⦿ ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി ⦿ എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും ⦿ ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം ⦿ റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി ⦿ ദില്ലി സ്ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാഖ്റെക്ക് അന്വേഷണ ചുമതല ⦿ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത് ⦿ മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു ⦿ ഡൽഹി സ്ഫോടനം; ചാവേർ ആക്രമണ രീതിയല്ല; ആസൂത്രിതമല്ലെന്ന് റിപ്പോർട്ട് ⦿ ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ ⦿ പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു ⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ് ⦿ ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം ⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും: തെരഞ്ഞെടുപ്പ് കമ്മീഷണർ

19 November 2025 06:45 PM

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. സ്വതന്ത്രവും  നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി പ്രവർത്തിക്കണം. കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ നിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന ദിവസം മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവർത്തനം. ഈ കാലയളവിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണമാണ് മുഖ്യമായും നിർവഹിക്കേണ്ടത്. നിരീക്ഷകരുടെ പ്രവർത്തനം സംബന്ധിച്ച  ചെക്ക് ലിസ്റ്റ് കമ്മീഷൻ നൽകും.


എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മതിയായ മിനിമം സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. മുൻകാല സംഭവങ്ങളുടെയും ക്രമസമാധാന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ പ്രശ്‌നബാധിത പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.


വനമേഖലകൾ, എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങൾ, നക്‌സൽ പ്രവർത്തനമുള്ള സ്ഥലങ്ങൾ, സംസ്ഥാന അതിർത്തി പ്രദേശങ്ങൾ, അനധികൃതമായ മദ്യം, പണം, ലഹരിവസ്തുക്കൾ എന്നിവയുടെ നീക്കം തുടങ്ങിയ വിഷയങ്ങൾ കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്നും, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം എല്ലാ നിരീക്ഷകരും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണം. പാർലമെന്റ് ഇലക്ഷനും തദ്ദേശ സ്ഥാപന  ഇലക്ഷനും തമ്മിൽ വോട്ടർമാരുടെയും നിയോജകമണ്ഡലങ്ങളുടെയും എണ്ണത്തിൽ മാത്രമാണ് വ്യത്യാസമുള്ളതെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും സംവിധാനങ്ങളുടെയും പ്രവർത്തനരീതി ഒരുപോലെ തന്നെയാണെന്നും കമ്മീഷൻ വ്യക്തമാക്കി.


തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലേക്കും നിയോഗിച്ച പൊതുനിരീക്ഷകരായിട്ടുള്ള ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കമ്മീഷൻ സെക്രട്ടറി ബി എസ് പ്രകാശ്, കൺസൾട്ടന്റ് കെ ടി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ചെലവ് നിരീക്ഷകർക്ക് വേണ്ടിയുള്ള ഓൺലൈൻ പരിശീലനവും നടന്നു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration