Wednesday, November 19, 2025
 
 
⦿ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു ⦿ വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ⦿ കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല ⦿ ബീമാപള്ളി ഉറൂസ്, ശനിയാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി ⦿ പ്രണയാഭ്യർഥന നിരസിച്ചു; സ്കൂളിൽ പോകും വഴി പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി ⦿ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ⦿ സ്വര്‍ണവില വീണ്ടും മേൽപ്പോട്ട് ⦿ വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ് ⦿ ഡൽഹി ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി ⦿ അശ്ശീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ചു; യുവതി അറസ്റ്റിൽ ⦿ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; BJP-RSS നേതാക്കളെ ചോദ്യം ചെയ്യും ⦿ ‘എന്റെ ഭൗതികദേഹം പോലും ഒരു ബിജെപിക്കാരനേയും കാണിക്കരുത്’; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു ⦿ സഞ്ജു സാംസണ്‍ ഇനി ചെന്നൈയിൽ; ജഡേജയും കറനും രാജസ്ഥാനില്‍ ⦿ ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് ⦿ ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി ⦿ എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും ⦿ ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം ⦿ റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി ⦿ ദില്ലി സ്ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാഖ്റെക്ക് അന്വേഷണ ചുമതല ⦿ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത് ⦿ മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു ⦿ ഡൽഹി സ്ഫോടനം; ചാവേർ ആക്രമണ രീതിയല്ല; ആസൂത്രിതമല്ലെന്ന് റിപ്പോർട്ട് ⦿ ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ ⦿ പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു ⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ് ⦿ ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം ⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആന്റിബയോട്ടിക് റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണത്തിന് തുടക്കം

19 November 2025 07:20 PM

ആന്റിബയോട്ടിക് സാക്ഷര കേരളം-ആരോഗ്യ സുരക്ഷിത കേരളം എന്ന ലക്ഷ്യത്തോടെ നവംബർ 18 മുതൽ 24 വരെ ആചരിക്കുന്ന ആന്റിബയോട്ടിക് റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡി.എം.ഒ ഇൻ ചാർജ് ഡോ. കെ ടി രേഖ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ ദിനാചരണ സന്ദേശം കൈമാറി.


ജില്ലാ ആശുപത്രിയുടെ ആന്റിബയോട്ടിക് പോളിസി ജില്ലാ ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ആന്റിബയോട്ടിക് സാക്ഷര കേരളം, ആരോഗ്യ സുരക്ഷിത കേരളം, നവജാത ശിശു സംരക്ഷണ വാരാചാരണം എന്നിവയുടെ പോസ്റ്ററുകൾ ഡോ. രേഖ കെ.ടി. പ്രകാശനം ചെയ്തു.


ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ടെക്നിക്കൽ അസിസ്റ്റന്റ് കെ ജി ഗോപിനാഥൻ, ചീഫ് നഴ്സിംഗ് ഓഫീസർ ശാന്ത പൈയ്യ, ലേ സെക്രട്ടറി സജിത്ത്, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി.സുധീഷ് എന്നിവർ പങ്കെടുത്തു.


ആന്റി ബയോട്ടിക് റെസിസ്റ്റൻസ് ബോധവത്കരണത്തിന്റെ പ്രാധാന്യം


ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകൾ ശക്തിപ്രാപിക്കുകയും അവയ്‌ക്കെതിരെ ചികിത്സ ഫലിക്കാതാവുകയും ചെയ്യും. ഇതിനെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) എന്ന് വിളിക്കുന്നു.


1.ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാതായാൽ കാൻസർ, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങൾ മാത്രമല്ല സാധാരണയുള്ള ചെറിയ മുറിവിൽ നിന്നുള്ള അണുബാധപോലും നമ്മുടെ മരണത്തിനു കരണമാകാം. ശസ്ത്രക്രിയകൾ അസാധ്യമാകും, പ്രസവചികിത്സകൾ ദുഷ്കരമാകും.


2. ബാക്റ്റീരിയ മൂലമുള്ള ചില രോഗങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ ആവശ്യമുള്ളൂ. പനി, ചുമ, ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങൾ ഭൂരിഭാഗവും

വൈറസുകൾ മൂലമാണ്. അവ ഭേദമാക്കാൻ ആന്റിബയോട്ടികക്കുകൾ ഫലപ്രദമല്ല.


3. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ ഒരിക്കലും ഉപയോഗിക്കരുത്.


4. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കണമെന്നു ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അവ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്


5. ചികിത്സയ്ക്ക് ശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ

വീണ്ടും ഉപയോഗിക്കരുത്.


6. അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോആയ ആന്റിബയോട്ടിക്കുകൾ മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. അവ സമീപത്തെ സർക്കാർ ആശുപത്രിക്ക് കൈമാറുക.


7. ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ പൂർണമായും കൃത്യമായും കഴിക്കുക

രോഗലക്ഷണങ്ങൾ കുറഞ്ഞുവെന്ന കാരണത്താൽ ഇടയ്ക്കുവെച്ച് നിർത്തരുത്


8. ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത് മറ്റുള്ളവർക്ക് നിർദ്ദേശിച്ച മരുന്നുകൾ വാങ്ങി കഴിക്കുകയുമരുത്.


9. കോഴിവളർത്തലിലും കന്നുകാലിവളർത്തലിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക് മരുന്നുകൾ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

കോഴികളുടെ വളർച്ചകൂട്ടാനായി ഒരുകാരണവശാലും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്.


10. ആരോഗ്യകരമായ ജീവിതത്തിനു ഏറ്റവും ഉത്തമം അണുബാധകൾ തടയുകയാണ്.

അതിനായി അടിയ്ക്കടി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക.ലഭ്യമായ പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കുക

രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration