Thursday, January 01, 2026
 
 
⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ് ⦿ പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍ ⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും ⦿ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു ⦿ എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ ⦿ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി ⦿ ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും ⦿ ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ⦿ കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ⦿ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകും ⦿ ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; പൊലീസ് സ്‌റ്റേഷനിൽ പൊലീസ് മർദ്ദനം ⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

കേരളഗ്രോ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ പ്രിയമേറുന്നു: വിറ്റുവരവ് 70 ലക്ഷം പിന്നിട്ടു

29 October 2025 10:05 PM

മൂല്യവർദ്ധനവിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആരംഭിച്ച ‘കേരളഗ്രോ’ (Keralagro) ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ വൻ വിജയത്തിലേക്ക്. 2024-25 സാമ്പത്തിക വർഷത്തിൽ വിവിധ ജില്ലകളിലായി ആരംഭിച്ച കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകളിലെ വിറ്റുവരവ് 73.06 ലക്ഷം കവിഞ്ഞു.


ഏകീകൃത ബ്രാൻഡിംഗിലൂടെ വിപണനം 2022-23 സാമ്പത്തിക വർഷത്തിലാണ് കൃഷി വകുപ്പിന്റെ ഔട്ട്ലെറ്റുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ വിപണനം ചെയ്യാൻ നയപരമായ തീരുമാനം ഉണ്ടായത്.


കേരളഗ്രോ എന്ന ഉൽപ്പന്നമുദ്ര രജിസ്റ്റർ ചെയ്ത് ആദ്യഘട്ടത്തിൽ 22 കൃഷി വകുപ്പ് ഫാമുകളിൽ നിന്നും 183 ഉൽപ്പന്നങ്ങളും സ്റ്റേറ്റ് ബയോ കൺട്രോൾ ലാബിൽ നിന്ന് 10 ഉൽപ്പന്നങ്ങളും വിൽപന തുടങ്ങി. 2023-24 സാമ്പത്തിക വർഷം ബ്രാൻഡിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനും, ശക്തമായ ബ്രാൻഡ് ഇമേജ് സൃഷ്ടിക്കുന്നതിനും, ബ്രാൻഡിംഗിന്റെ ഗുണഫലങ്ങൾ കർഷകർക്ക് കൂടി ലഭ്യമാക്കുന്നതിനുമായി പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി. തുടർന്ന്, കർഷകോത്പാദക സംഘങ്ങൾ (FPO), കൃഷിക്കൂട്ടങ്ങൾ, സംരംഭകർ തുടങ്ങിയവയിലൂടെ ഉൽപ്പന്നങ്ങൾക്ക് കേരളഗ്രോ ബ്രാൻഡ് നൽകുകയും, ഇവ വിൽക്കുന്നതിനായി 2024-25 സാമ്പത്തിക വർഷം 14 ജില്ലകളിലും കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്ന് വീതവുമാണ് ഷോപ്പുകൾ പ്രവർത്തിക്കുന്നത്.


\"\"


വിപണന രീതിയും ഉൽപ്പന്ന സ്രോതസ്സുകളും സംസ്ഥാനത്തുടനീളമുള്ള കർഷക ഉത്പാദകരുടെയും (FPOകൾ, കൃഷിക്കൂട്ടങ്ങൾ) കൃഷി വകുപ്പിന്റെ ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളാണ് കേരളഗ്രോ ഷോപ്പുകളിലൂടെ വിറ്റഴിക്കപ്പെടുന്നത്.


തിരുവനന്തപുരം ഉള്ളൂർ ഷോപ്പിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള കേരളഗ്രോ ബ്രാൻഡ് നേടിയ ഉത്പാദകരുടെ സവിശേഷമായ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.


കൊല്ലം ഷോപ്പിൽ നെല്ലിയാമ്പതി ഫാമിലെ ഉൽപ്പന്നങ്ങൾ, ജ്യോതി ബ്രാൻഡിന്റെ ജ്യൂസ്, സിറപ്പ്, ജാം, അച്ചാർ തുടങ്ങിയവയും ഓയിൽ ഇന്ത്യ, ഓണാട്ടുകര വികസന ഏജൻസി തുടങ്ങിയവയുടെ ഉൽപ്പന്നങ്ങളും വിറ്റുവരുന്നു.


ആലപ്പുഴ ഷോപ്പിൽ കൊല്ലം, പാലക്കാട്, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 41 ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തുന്നുണ്ട്.


കോഴിക്കോട് ഷോപ്പിൽ പ്രാദേശിക ഉത്പാദകരുടെ ഉൽപ്പന്നങ്ങളാണ് കൂടുതലായി വിറ്റുപോകുന്നത്. കൂടാതെ പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ലഭ്യമാണ്.


തിരുവനന്തപുരം തിരുമല ഷോപ്പ് ഓൺലൈൻ മുഖേനയും വിൽപന നടത്തുന്നുണ്ട്. ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരത്ത് കൊറിയർ കമ്പനിയുമായും തിരുമലയിൽ പോസ്റ്റുമായും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.


ജില്ല തിരിച്ചുള്ള കണക്കുകൾ: ജില്ല- ഷോപ്പ് – വിറ്റുവരവ് (രൂപ)

തിരുവനന്തപുരം ഉള്ളൂർ (ഗാർഡൻ റോസ്, കൃഷിക്കൂട്ടം) 13,48,330

തിരുവനന്തപുരം തിരുമല (നേമം ജീവനി FPO) 9,19,236

എറണാകുളം വൈറ്റില (സഹൃദയ കേരളഗ്രോ മാർട്ട്) 16,01,637

കോട്ടയം പാലാ (സാന്തോം FPC) 5,50,664

കണ്ണൂർ ചക്കരക്കൽ 5,86,000

കോഴിക്കോട് കാക്കൂർ (ഇൻസെൽ അഗ്രോടെക് കൃഷിക്കൂട്ടം) 4,63,853

പാലക്കാട് കല്ലടിക്കുന്ന് (കന്നിനിറവു FPC) 2,90,000

വയനാട് വൈത്തിരി (വയനാട് സ്‌പൈസസ് ആൻഡ് അഗ്രോ FPC) 2,86,155

കാസർഗോഡ് നീലേശ്വരം 1,93,086

ആലപ്പുഴ പത്തിയൂർ 1,91,300

തൃശ്ശൂർ തൃശ്ശൂർ (അതിരപ്പള്ളി ട്രൈബൽ വാലി FPC) 1,44,973

ഇടുക്കി അടിമാലി (FPO സ്‌പേസിയ – SPEZIA) 1,06,864

പത്തനംതിട്ട അടൂർ (കേരസമിതി കൃഷികൂട്ടം) 1,08,000

കൊല്ലം കൊല്ലം ടൗൺ ഹൈസ്‌കൂൾ ജംഗ്ഷൻ 3,77,683

മലപ്പുറം പെരിന്തൽമണ്ണ (പെരിന്തൽമണ്ണ FPC) 58,314


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration