ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായ ഉപകരണ വിതരണം എം വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെല്‍ട്രോണിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. സമഗ്ര ശിക്ഷാ കേരളം മാടായി ബി ആര്‍ സിയുമായി സഹകരിച്ച് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. വീല്‍ ചെയറുകള്‍, ശ്രവണ സഹായി, ഐ സി യു ബെഡ്, ഡയപ്പര്‍ എന്നിവയാണ് വിതരണം ചെയ്തത്.
എരിപുരം മാടായി ബാങ്ക് പിസിസി ഹാളില്‍ നടന്ന പരിപാടിയില്‍ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍ അധ്യക്ഷനായി. കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ജി കൃഷ്ണകുമാര്‍ മുഖ്യാതിഥിയായി. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, ഏഴോം പഞ്ചായത്ത് അംഗം പി.കെ വിശ്വനാഥന്‍, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.പി സംഗീത, കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍മാരായ എം പ്രകാശന്‍, ടി.എസ് അനില്‍, മാടായി റൂറല്‍ ബാങ്ക് പ്രസിഡന്റ് കെ പത്മനാഭന്‍, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. രാജേഷ് കടന്നപ്പള്ളി, എച്ച് എം ഫോറം കണ്‍വീനര്‍ സി.പി ചന്ദ്രന്‍, , മാടായി ബിപിഒ എം വി വിനോദ് കുമാര്‍, കെ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

