മോഡേണ്‍ സര്‍വെ കോഴ്‌സ്
കേരള സര്‍ക്കാര്‍ സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ജില്ലയില്‍ ധര്‍മ്മശാല കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തില്‍ നവംബര്‍ 10 ന് ആരംഭിക്കുന്ന മോഡേണ്‍ സര്‍വെ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് 30 പ്രവൃത്തി ദിവസത്തെ കോഴ്‌സിലേക്കും ഐ.ടി.ഐ സര്‍വെ / സിവില്‍, സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ, ബി ടെക്, ചെയിന്‍ സര്‍വെ, വി എച്ച് എസ് ഇ സര്‍വെ യോഗ്യതയുള്ളവര്‍ക്ക് 52 പ്രവൃത്തി ദിവസത്തെ കോഴ്‌സിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dslr.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9895124813, 9446077196, 8848927360

