മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രവേശനം: നവംബർ 19 വരെ അപേക്ഷിക്കാം
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800/രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 900/-രൂപയുമാണ്. അപേക്ഷകർക്ക് നവംബർ 19 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാം.
അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച എം.ബി.ബിഎസ്/ബി.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.യു.എം.എസ്/ബി.എസ്.എം.എസ് റഗുലർ ഡിഗ്രി കോഴ്‌സ് 50 ശതമാനം മാർക്ക് നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച റഗുലർ ബി.എസ്.സി നഴ്‌സിംഗ്/ബി.ഫാം/ബി.എസ്.സി അലൈഡ് മെഡിക്കൽ കോഴ്‌സുകൾ 50 ശതമാനം മാർക്ക് നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ കേരള വെറ്റിനറി & ആനിമൽ സയൻസ്സ് യൂണിവേഴ്‌സിറ്റിയിൽ നിന്നോ അംഗീകരിക്കപ്പെട്ട മറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നോ 50 ശതമാനം മാർക്കോടെയുള്ള റഗുലർ ബി.എസ്.സി വെറ്റിനറി ബിരുദം. അല്ലെങ്കിൽ ഡിഗ്രി തലത്തിലോ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രി തലത്തിലോ പബ്ലിക് ഹെൽത്ത് ഒരു വിഷയമായി പറിച്ച് കേരള ആരോഗ്യസർവ്വകലാശാലയിൽ നിന്നും 50 ശതമാനം മാർക്ക് നേടി പാസ്സായവർക്കും അപേക്ഷിക്കാം.
നവംബർ 29 ന് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ എൽ.ബി.എസ്സ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364

