Thursday, January 01, 2026
 
 
⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ് ⦿ പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍ ⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും ⦿ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു ⦿ എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ ⦿ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി ⦿ ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും ⦿ ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ⦿ കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ⦿ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകും ⦿ ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; പൊലീസ് സ്‌റ്റേഷനിൽ പൊലീസ് മർദ്ദനം ⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

ഇന്റേൺഷിപ്പ് കേരള പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

22 October 2025 08:35 PM

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെ.എസ്.എച്ച്.ഇ.സി) കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാം പാഠ്യ പദ്ധതി പരിഷ്‌ക്കാരങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്റേൺഷിപ്പ് കേരള പോർട്ടലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി പറഞ്ഞു.


സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളെയും സർവ്വകലാശാലകളെയും വ്യവസായങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കും. ഉന്നതവിദ്യാഭ്യാസത്തിനും പ്രൊഫഷണൽ ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനും, നവീകരണം, നൈപുണ്യ വികസനം, സമഗ്ര വിദ്യാഭ്യാസം എന്നിവയോടുള്ള കേരളത്തിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഇന്റേൺഷിപ്പ് പോർട്ടൽ നിലവിൽ വന്നതിലൂടെ സാധ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


വിദ്യാർത്ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ദേശീയ അന്തർദേശീയ തൊഴിൽ സാധ്യതകൾ കണ്ടെത്താനും, വിദ്യാർത്ഥികളുടെയും ഇന്റേൺഷിപ്പ് ഏജൻസികളുടെയും സംഗമസ്ഥാനമായി മാറാനും പോർട്ടലിന് സാധിക്കും. സർക്കാർ തൊഴിൽ നൈപുണ്യ വികസന ഏജൻസികളെ സ്‌കിൽ കോഴ്‌സുകൾ പ്രദാനം ചെയ്യാൻ എംപാനൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


\"\"


പഠനവേളയിൽതന്നെ തൊഴിലാഭിമുഖ്യം വളർത്തുകയെന്നത് സുപ്രധാന ലക്ഷ്യമാണെന്നും നാലുവർഷ ബിരുദ പ്രോഗ്രാമിൽ പ്രവേശനം നേടി നാലാം സെമസ്റ്ററിലേയ്ക്ക് കടക്കുമ്പോൾതന്നെ ഇത്തരത്തിലൊരു ഇന്റേൺഷിപ്പ് പോർട്ടൽ പ്രവർത്തന സജ്ജമാകുമെന്നത് അഭിമാനകരമാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമികവും ഭരണപരവുമായ എല്ലാ ആവശ്യങ്ങളും സമന്വയിപ്പിക്കുന്ന കെ-റീപ് പദ്ധതിയുടെ തുടർച്ചയായാണ് ഇന്റേൺഷിപ്പ് കേരള പോർട്ടലും നടപ്പിലാക്കിയിരിക്കുന്നത്.


ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡോ. രാജൻ വറുഗീസ് (മെമ്പർ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ), പ്രൊഫ. എം ജുനൈദ് ബുഷിരി (വൈസ് ചാൻസലർ, കൊച്ചിൻ സർവ്വകലാശാല), റിട്ട. വൈസ് അഡ്മിറൽ ശ്രീകുമാർ നായർ (കെൽട്രോൺ മാനേജിംഗ് ഡയറക്ടർ), പ്രൊഫ. ജഗതിരാജ് വി.പി (വൈസ് ചാൻസലർ, ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല), ഡോ. രാജശ്രീ എം.എസ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, ട്രെസ്റ്റ് റിസർച്ച് പാർക്ക്), രാജേഷ് എം (ജനറൽ മാനേജർ, കെൽട്രോൺ), ഹസീന എം (ഫിനാൻസ് ഓഫീസർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ) തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, വിവിധ സർവ്വകലാശാലാ/ കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration