വനിതാ കൗൺസലർ നിയമനം
ആലപ്പുഴ ജില്ലയിലെ പൊലീസ് സബ് ഡിവിഷണല്‍ ഓഫീസുകളിൽ വനിതാ കൗൺസലർമാരെ താൽക്കാലികമായി നിയമിക്കുന്നു. മൂന്ന് ഒഴിവുകൾ ഉണ്ട്.
വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക,
നിയമപരമായ പ്രതിവിധികള്‍ ഉറപ്പാക്കി അവരുടെ അതിജീവനത്തിന് സഹായിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രിയാണ് (എം.എ/എം.എസ്.സി സൈക്കോളജി) വിദ്യാഭ്യാസ യോഗ്യത. കൗണ്‍സലിങ് മേഖലയില്‍ കുറഞ്ഞപക്ഷം രണ്ട് വര്‍ഷത്തെ പ്രവർത്തി പരിചയം വേണം. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും കൈകാര്യം ചെയ്ത പരിചയം.
അപേക്ഷകള്‍ ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ആലപ്പുഴ -688012 എന്ന വിലാസത്തിലോ dpoalpy.pol@kerala.gov.in എന്ന മെയിൽ ഐഡിയിലേക്കോ ഒക്ടോബർ 23ന് വൈകുന്നേരം അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോൺ:04772237826.

