Thursday, January 01, 2026
 
 
⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ് ⦿ പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍ ⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും ⦿ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു ⦿ എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ ⦿ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി ⦿ ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും ⦿ ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ⦿ കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ⦿ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകും ⦿ ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; പൊലീസ് സ്‌റ്റേഷനിൽ പൊലീസ് മർദ്ദനം ⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

റവന്യൂ സെക്രട്ടേറിയറ്റ് @150; സമാനതകളില്ലാത്ത മാതൃക

14 October 2025 05:35 PM

ഒട്ടേറെ സങ്കീർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുകയും ചെയ്യുന്ന  റവന്യൂ  വകുപ്പിനെ കഴിഞ്ഞ നാലര വർഷക്കാലം  ജനാഭിമുഖ്യ തീരുമാനങ്ങളെടുത്തും നടപ്പാക്കുന്നതിൽ  നേതൃത്വം നൽകുകയും ചെയ്ത റവന്യൂ സെക്രട്ടേറിയറ്റ് ഇന്ന് (14.10-25) 150 യോഗങ്ങൾ പൂർത്തിയാക്കി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ റവന്യു വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ നിന്നും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.


വകുപ്പിന്റെ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ആധാരമായ നിയമ നടപടിക്രമങ്ങളുടെ സങ്കീർണ്ണത മൂലം പൊതുജനങ്ങളിൽ നിന്നും ഏറ്റവുമധികം വിമർശനങ്ങളും നേരിടേണ്ടി വരുന്ന റവന്യൂ വകുപ്പിലെ  അതിസങ്കീർണമായ പല നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് നിയമ ഭേദഗതികളും ചട്ടങ്ങൾ പരിഷ്‌കരിക്കുകയും ചെയ്തു. ഭൂപതിവ് നിയമ ഭേദഗതിയും  ചട്ട ഭേദഗതിയും ഉൾപ്പെടെ വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും എട്ട് ഭേദഗതികൾ കൊണ്ടുവന്നു. മൂന്ന് ഭേദഗതികളുടെ ശിപാർശകൾ അന്തിമ ഘട്ടത്തിലാണ്.


നാലര വർഷക്കാലയളവിൽ 223945  പട്ടയങ്ങൾ വിതരണം ചെയ്യാനായ നേട്ടങ്ങൾക്ക് പിന്നിലും റവന്യു സെക്രട്ടേറിയറ്റിന്റെ തീരുമാനങ്ങളും  മാർഗ്ഗനിർദ്ദേശങ്ങളും വലിയ പ്രചോദനമായി. സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണത്തിലും നേട്ടം കൈവരിക്കാനായതും  റവന്യു സെക്രട്ടറിയറ്റിലെ തീരുമാനങ്ങളുടെ ഫലമാണ്.  റവന്യൂ  ഭവന നിർമ്മാണ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ    മന്ത്രി ചുമതല വഹിക്കുന്ന വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും മേധാവികൾ അടങ്ങുന്നതാണ്  റവന്യൂ സെക്രട്ടേറിയറ്റിന്റെ ഘടന.


\"\"


റവന്യൂ വകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, സർവെ ഡയറക്ടർ, ലാൻഡ് ബോർഡ് സെക്രട്ടറി, ഐഎൽഡിഎം ഡയറക്ടർ, ഹൗസിംഗ് കമ്മീഷണർ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ എന്നിവർ അടങ്ങുന്നതാണ് റവന്യു സെക്രട്ടറിയറ്റ് സംവിധാനം.ഓരോ ആഴ്ചയിലും കൂടുന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൽ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ  അടുത്ത യോഗത്തിൽ അവതരിപ്പിക്കുകയും   വിശകലനം ചെയ്തു കൊണ്ടുമാണ് പുതിയ അജണ്ടകൾ യോഗം ചർച്ചക്ക് എടുക്കുന്നത്.


റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലവും ജനാഭിമുഖ്യപരവും മാക്കുന്നതിന് രൂപവത്കരിച്ച സമാനകളില്ലാത്ത മാതൃകയാണ് റവന്യു സെക്രട്ടറിയറ്റ്. 2021 ജൂലൈ ഏഴിനാണ് ആദ്യ റവന്യൂ സെക്രട്ടറിയറ്റ് യോഗം ചേർന്നത്. സാധാരണ രീതിയിൽ മന്ത്രിസഭാ യോഗം പോലെ സ്ഥിരമായി എല്ലാ ആഴ്ചയിലും യോഗം ചേരാറാണ് പതിവ്. മുണ്ടക്കൈ ചൂരൽമല, കൂട്ടിക്കൽ തുടങ്ങി വലിയ പ്രകൃതി ദുരന്തങ്ങൾ നേരിട്ട അവസരങ്ങളിൽ മാത്രമാണ് യോഗം തുടർച്ചയായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്.ഇതുവരെ 366 അജണ്ടകൾ  യോഗത്തിന്റെ പരിഗണനക്ക് വന്നു.


അതിൽ 306 അജണ്ടകൾ തീർപ്പാക്കി. 27 വിഷയങ്ങളിൽ നടപടികൾ തുടരുകയാണ്. ബാക്കിയുള്ളവ അതിസങ്കീർണ്ണവും ഗൗരവതരവുമായ കൂടുതൽ പരിശോധനകൾ  ആവശ്യമുള്ള വിഷയങ്ങളാണ്. ഒട്ടേറെ നൂലമാലകൾ മറികടന്ന് പുതിയ നിയമ നിർമ്മാണങ്ങളിലൂടെയും പട്ടയ മിഷൻ, ഡിജിറ്റൽ റീസർവെ,  പ്രവർത്തനങ്ങളും ഓൺലൈൻ, ഇ-സേവനങ്ങളും റവന്യു വകുപ്പിന് നൽകുന്ന ആവേശം ചെറുതല്ലെന്നും ഇക്കാലയളവിൽ ജനങ്ങളിൽ നിന്നും ലഭിച്ച നിവേദനങ്ങളും പരാതികളും പഠന വിധേയമാക്കിയാൽ  റവന്യു വകുപ്പിന്റെ പരിഷ്‌കാരത്തിനുള്ള അടിസ്ഥാന രേഖയാക്കാമെന്നും മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration