വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ്
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള റബ്ബർ ലിമിറ്റഡ് പുതുതായി വിതരണ ലൈസൻസ് നൽകുന്നതിനുള്ള അപേക്ഷ 2024 മെയ് 7ന് സമർപ്പിച്ചിരുന്നു. പെറ്റീഷൻ (OP No.14/2024) കമ്മീഷൻ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇത് സംബന്ധിച്ച പൊതു തെളിവെടുപ്പ് ഒക്ടോബർ 21ന് രാവിലെ 11ന് തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് ഹൈബ്രിഡ് രീതിയിൽ (നേരിട്ടും ഓൺലൈനായും) നടത്തും. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേനയും പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 20 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org വഴി അറിയിക്കണം.

