റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്: പൊതുതെളിവെടുപ്പ് നടത്തും
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്) റഗുലേഷൻസ്, 2025-ന്റെ കരടിലുള്ള പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടത്തും. ഒക്ടോബർ 22, 28, 29, 30 തീയതികളിലാണ് തെളിവെടുപ്പ്. നേരത്തെ ഓൺലൈൻ മുഖേന പൊതുതെളിവെടുപ്പ് നടത്തിയിരുന്നു.
22ന് തിരുവനന്തപുരം പിഎംജി പ്രിയദർശിനി പ്ലാനറ്റോറിയം കോൺഫറൻസ് ഹാളിലും 28 ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും 29 ന് ടോപ്പ്-ഇൻ-ടൗണിലും 30ന് കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് എതിർവശത്തെ സിറ്റി ഹൗസിലും നടക്കും. രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് തെളിവെടുപ്പ്.
നേരിട്ടുള്ള പൊതു തെളിവെടുപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.erckerala.org ലെ ലിങ്ക് മുഖേന 10 ന് രാവിലെ 10 മണി മുതൽ രജിസ്റ്റർ ചെയ്യണം. തിരുവനന്തപുരത്തെ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ 19 വൈകുന്നേരം 5 മണിവരെയാണ്. മറ്റ് സ്ഥലങ്ങളിലെ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ ഒക്ടോബർ 24 വൈകുന്നേരം 5 മണി വരെ നടക്കും. ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കാത്തവർക്ക് മുൻഗണന നൽകും. പൊതുതെളിവെടുപ്പ് സംബന്ധിച്ച് മറ്റു വിവരങ്ങൾ www.erckerala.org ൽ ലഭിക്കും.

