പരിശീലന ധനസഹായം: അപേക്ഷ ക്ഷണിച്ചു
പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/ യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി IELTS/TOEFL/OET/NCLEX (International English Language Testing System/ Test of English as Foreign Language/ Occupational English Test/National Council Licensure Examination) എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളുടെ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31. വിശദവിവരങ്ങൾക്ക്: www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിലും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിലും (കൊല്ലം- 0474-2914417, എറണാകുളം- 0484-2983130, പാലക്കാട്- 0492-2222335, കോഴിക്കോട് – 0495-2377786) ലഭിക്കും.

