Thursday, January 01, 2026
 
 
⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ് ⦿ പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍ ⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും ⦿ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു ⦿ എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ ⦿ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി ⦿ ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും ⦿ ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ⦿ കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ⦿ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകും ⦿ ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; പൊലീസ് സ്‌റ്റേഷനിൽ പൊലീസ് മർദ്ദനം ⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

സംസ്ഥാന യൂത്ത് & മോഡൽ പാർലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെർഫോമൻസ് നടത്തി

07 October 2025 05:05 PM

* ത്രിദിന ക്യാമ്പും മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്തു


സംസ്ഥാന യൂത്ത് & മോഡൽ പാർലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെർഫോമൻസും മികച്ച പാർലമെന്റേറിയന്മാരുടെ ത്രിദിന ക്യാമ്പും പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ ഉദ്ഘാടനം ചെയ്തു.


എല്ലാവർക്കും നീതി ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ആധുനിക ഭരണകൂടങ്ങൾക്കുണ്ടെന്നു മന്ത്രി ഒ. ആർ. കേളു പറഞ്ഞു. ജനാധിപത്യ ഭരണസംവിധാനം നമുക്ക് ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഇതിന് പുതിയ തലമുറയെ പ്രാപ്തരാക്കുക എന്നതും പ്രധാനമാണ്.


ഇന്ന് വളർന്നുവരുന്ന അരാഷ്ട്രീയ പ്രവണതകളിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പൊതുപ്രവർത്തകർക്ക് സഹനം ആവശ്യമെന്നും ജീവിതാനുഭവങ്ങൾ അവർക്ക് കരുത്താകുമെന്നും മന്ത്രി പറഞ്ഞു.


 


\"\"


താൻ കടന്നുവന്ന സഹനത്തിന്റെ വഴികളും കുട്ടിക്കാലത്തെ അനുഭവങ്ങളും, മുതിർന്ന ശേഷം സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ അനുഭവങ്ങളും മന്ത്രി വിദ്യാർഥികളുമായി പങ്കുവച്ചു. ആഴത്തിലുള്ള ബന്ധങ്ങളും അനുഭവങ്ങളും ത്യാഗങ്ങളും പൊതുപ്രവർത്തകരുടെ രൂപീകരണത്തിൽ അനിവാര്യമാണ്. എന്താണ് സമൂഹത്തിൽ നടക്കുന്നതെന്ന് സൂക്ഷമമായി നിരീക്ഷിക്കാൻ സാധിക്കണം. ഒരു ജനപ്രതിനിധിയുടെയോ പൊതുപ്രവർത്തകന്റെയോ അടുത്ത് ഒരാൾ പരാതിയുമായി വന്നാൽ അത് പരിഹരിക്കാൻ സാധിക്കുന്നതാണെങ്കിലും അല്ലെങ്കിലും ക്ഷമയോടെ ആ പരാതി കേൾക്കാൻ സാധിക്കണം.


\"\"


യൂത്ത് പാര്‌ലമെന്റ് മത്സരത്തിലെ (സ്‌കൂൾ/കോളേജ്) വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.


എം. ലിജിൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കേരള നിയമസഭ ചീഫ് വിപ് എൻ. ജയരാജ്, ബോർഡ് ഓഫ് ഗവേണൻസ് മെമ്പർ എസ്. ആർ ശക്തിധരൻ, പാർലമെന്ററികാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി എം. എസ്. ഇർഷാദ്, പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ബി. യു. ബിവീഷ് തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration