റേഷൻ ലൈസൻസി: അപേക്ഷ ക്ഷണിച്ചു
പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളൂത്തുരുത്തി, വാകത്താനം പഞ്ചായത്തിലെ ജെറുസലേം മൗണ്ട്, (രണ്ടും ഭിന്നശേഷി സംവരണം) പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടം( പട്ടികവർഗസംവരണം) റേഷൻ കടകളുടെ ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ഒക്‌ടോബർ 23 വൈകിട്ടു 3.00 മണി വരെ ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നു ലഭിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.civilsupplieskerala.gov.in) ലഭിക്കും. അപേക്ഷ ഒക്‌ടോബർ 25 ഉച്ചകഴിഞ്ഞു മൂന്നുമണിവരെ സ്വീകരിക്കും. വിശദവിവരങ്ങൾക്കു ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0481-2560371.

