തെറാപ്പിസ്റ്റ് നിയമനം
നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലേക്കും വിവിധ പദ്ധതികളിലേക്കുമായി തെറാപ്പിസ്റ്റ് (മെയിൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനു ഒക്ടോബർ 10 രാവിലെ 10ന് മണിക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജില്ലാ ആയുർവേദ ആശുപത്രിയിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽവെച്ചാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച നിശ്ചിതഫോമിലുള്ള അപേക്ഷ ഫോം, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ എന്നിവ സഹിതം എത്തണം. വിശദവിവരങ്ങൾക്ക് https://www.nam.kerala.gov.in/careers സന്ദർശിക്കുക.

