Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

സംസ്ഥാനതല ഐ.ടി.ഐ. കോൺവോക്കേഷൻ സെറിമണി സംഘടിപ്പിച്ചു

04 October 2025 03:10 PM

അഖിലേന്ത്യാ ട്രേഡ്‌ ടെസ്റ്റിൽ കേരളത്തിന്റെ വിജയം അഭിമാനകരം: മന്ത്രി വി. ശിവൻകുട്ടി


തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ഐ.ടി.ഐ കോൺവോക്കേഷൻ സെറിമണി തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്സ് ഹൗസിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 2025 ജൂലൈയിൽ നടത്തിയ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ കേരളത്തിന്റെ വിജയം രാജ്യം മുഴുവൻ അഭിമാനിക്കാൻ കഴിയുന്നതാണെന്ന് മന്ത്രി പറഞ്ഞു.


93.77 ശതമാനമാണ് വിജയം. ടെസ്റ്റിൽ പങ്കെടുത്ത 27,824 ട്രെയിനികളിൽ 26,092 പേർ വിജയിച്ചു. കേരളത്തിലെ തൊഴിലും നൈപുണ്യവും വിദ്യാഭ്യാസ മേഖലയിലെ പുരോഗതി വിളിച്ചോതുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിലെ ഈ അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർഥികള അഭിനന്ദനങ്ങൾ അറിയിക്കുന്നു.


നമ്മുടെ സംസ്ഥാനത്തെ വ്യത്യസ്ത ട്രേഡുകളിൽ നിന്നായി 80 ട്രെയിനികളെ നാഷണൽ ടോപ്പേഴ്സ് ആയി തിരഞ്ഞെടുത്ത് ഡിജി.ടി പ്രഖ്യാപിച്ചിരിക്കുന്നു. കേരളം രാജ്യത്താകെ ഏറ്റവും കൂടുതൽ നാഷണൽ ടോപ്പർമാരെ നൽകുന്ന സംസ്ഥാനമാണെന്നത് നമ്മുടെ ശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ്. 26 പേർ മുഴുവൻ മാർക്കും നേടിയത് ഏറെ മാതൃകാപരമാണ്. എല്ലാ വിജയികളെയും അവരുടെ അധ്യാപകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.


\"\"


ഇന്ന് ദേശീയ തലത്തിൽ നടക്കുന്ന കൗശൽ ദീക്ഷാന്ത് സമാരോഹ് പരിപാടിയിൽ പ്രധാനമന്ത്രി സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ച് കേരളത്തിന്റെ പ്രത്യേക അഭിമാനമായി മാറിയ വയനാടിന്റെ അഖിൽ ദേവ് പി.ആർ. – നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.


ഈ സർക്കാരിന്റെ കാലയളവിൽ എണ്ണമറ്റ നവീനതകൾ തൊഴിൽ പരിശീലന രംഗത്ത് നടപ്പാക്കപ്പെട്ടിട്ടുണ്ട്. 10 സർക്കാർ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും, 4 പുതിയ സർക്കാർ ഐ.ടി.ഐകൾ ആരംഭിച്ചും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൾട്ടിമീഡിയ അനിമേഷൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ്, അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്‌നീഷ്യൻ തുടങ്ങിയ പുതിയ തലമുറ കോഴ്‌സുകളിലൂടെ നമ്മുടെ യുവതയ്ക്ക് ആധുനിക തൊഴിൽമേഖലയിൽ ഒരുങ്ങാൻ മികച്ച അവസരങ്ങൾ ഒരുക്കുന്നു.


കൂടാതെ, പരിശീലനം പൂർത്തിയാക്കി തൊഴിലിലേക്ക് കടക്കുന്ന യുവാക്കളെ പിന്തുണയ്ക്കാൻ എല്ലാ വർഷവും 14 ജില്ലകളിലുമായി ‘സ്‌പെക്ട്രം ജോബ്ഫെയർ’ ആരംഭിച്ച്, രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി അവസരങ്ങൾ ട്രെയിനികൾക്ക് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലേറ്റവും മികച്ച വോക്കേഷണൽ ട്രെയിനിങ്ങും തൊഴിലവസരങ്ങളും ഉറപ്പു വരുത്തുന്നതിൽ നമ്മുടെ സംസ്ഥാനം മുന്നിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


ഡയറക്ടർ ഓഫ് ട്രെയിനിംഗ് സുഫിയാൻ അഹമ്മദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ നഗരസഭാ കൗൺസിലർ ജി മാധവദാസ് മുഖ്യാതിഥിയായി. അഡീഷൻ ഡയറക്ടർ ഓഫ് ട്രെയിനിംഗ് വാസുദേവൻ പി, സ്‌പെഷ്യൽ ഓഫീസർ സ്യൂട്ട് മനേക്ഷ് പ്രസാദ് ഡി, ജോയിന്റ് ഡയറക്ടർ ഓഫ് ഷമ്മി ബേക്കർ എ എന്നിവർ സംബന്ധിച്ചു. ഡപ്യൂട്ടി ഡയറക്ടർ ട്രെയിനിംഗ് ഷൈൻകുമാർ ജി നന്ദി അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration