Thursday, January 01, 2026
 
 
⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ് ⦿ പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍ ⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും ⦿ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു ⦿ എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ ⦿ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി ⦿ ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും ⦿ ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ⦿ കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ⦿ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകും ⦿ ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; പൊലീസ് സ്‌റ്റേഷനിൽ പൊലീസ് മർദ്ദനം ⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

‘വിഷൻ 2031’ സെമിനാറുകൾക്ക് തുടക്കമായി

03 October 2025 11:10 PM

* ആദ്യ സെമിനാർ തൃശൂരിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു


കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സംസ്ഥാനതല സെമിനാറുകൾക്ക് തുടക്കമായി. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3ന് നടന്ന ആദ്യ സെമിനാർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തൃശൂരിൽ ഉദ്ഘാടനം ചെയ്തു.


സർക്കാർ പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകുന്നതിനായി, വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വികസന രേഖ തയ്യാറാക്കുകയാണ് വിഷൻ 2031 സെമിനാറുകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ 33 സെമിനാറുകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്നത്.


സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് സമഗ്രമായ വികസന മാതൃകകൾ സൃഷ്ടിക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.


\"\"


ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവർത്തനം, സാമൂഹ്യ-സാമ്പത്തിക ക്രമത്തിലുണ്ടാകുന്ന മാറ്റം തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് വകുപ്പ് മുൻഗണന നൽകുന്നതായും മന്ത്രി പറഞ്ഞു. അവകാശാധിഷ്ഠിത സമീപനത്തിലൂടെ സാമൂഹ്യനീതി ബോധത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകും. പുത്തൻ സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചുള്ള ഭരണപരമായ ഇടപെടലുകളും പങ്കാളിത്ത മാതൃകകളും വികസിപ്പിക്കും.


ഭിന്നശേഷി, വയോജനം, ട്രാൻസ്‌ജെൻഡർ, പ്രൊബേഷൻ സേവനം, ക്ഷേമ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ അഞ്ച് പ്രധാന മേഖലകളിൽ നവകാഴ്ചപ്പാടുകൾ രൂപപ്പെടുത്തും. ക്ഷേമപ്രവർത്തനങ്ങളുടെ സമഗ്രത ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനെ നോഡൽ വകുപ്പായി ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2031-ഓടെ തുല്യനീതിയിൽ അധിഷ്ഠിതമായ സാമൂഹ്യസുരക്ഷാ ഇടപെടലുകൾക്ക് വിഷൻ 2031 നയരേഖ അടിസ്ഥാന മാർഗ്ഗനിർദ്ദേശമാകും.


\"\"


സാമൂഹ്യനീതി വകുപ്പിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അവതരിപ്പിച്ചു. തുടർന്ന് മന്ത്രി ‘വിഷൻ 2031’ കരട് നയരേഖ സമർപ്പിച്ചു. വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ മന്ത്രിയും അമരവിള രാമകൃഷ്ണൻ, ശീതൾ ശ്യാം, കണ്മണി എന്നിവരും ചേർന്ന് പ്രകാശനം ചെയ്തു. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി നടപ്പാക്കുന്ന ‘അൻപ്’ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനവും നടന്നു. ക്യാമ്പയിൻ തീം സോങ്ങിന്റെ വരികൾ പ്രശസ്ത കവി റഫീഖ് അഹമ്മദാണ് എഴുതിയത്. ഗാനത്തിന്റെ ആശയം നൽകിയത് ഗോപാൽ മേനോൻ ആണ്.


സെമിനാറിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം, വയോജനക്ഷേമം, ലിംഗനീതി, വിദ്യാഭ്യാസ-ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനം, പ്രൊബേഷൻ സംവിധാനം എന്നീ അഞ്ച് വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. ഇതിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടാകും ‘വിഷൻ 2031’ അന്തിമ നയരേഖയ്ക്ക് രൂപം നൽകുക.


കെ കെ രാമചന്ദ്രൻ എംഎൽഎ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോക്ടർ മിഥുൻ പ്രേംരാജ്, വയോജന കമ്മീഷണർ അഡ്വ. കെ സോമപ്രസാദ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. എം. വി. ജയഡാളി, സാമൂഹ്യനീതി വകുപ്പ് മുൻ ഡയറക്ടർ ജിതേന്ദ്രൻ, പ്ലാനിങ് ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർപേഴ്‌സൺ അലി അബ്ദുള്ള, എൻ.പി.ആർ.ഡി ജനറൽ സെക്രട്ടറി വി മുരളീധരൻ, ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിജയരാജമല്ലിക ഉൾപ്പെടെ ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration