നോര്‍ക്ക ഐഡി കാര്‍ഡിനായി പ്രത്യേകം ഹെല്‍പ്പ് ഡെസ്ക് കേരള ഹൗസില്‍
നോര്‍ക്ക ഐഡി കാര്‍ഡ് എടുക്കുന്നതിന് പ്രത്യേകം ഹെല്‍പ്പ് ഡെസ്ക് ന്യൂഡല്‍ഹി കേരള ഹൗസിലെ നോര്‍ക്ക ഓഫീസില്‍ ആരംഭിച്ചിച്ചു. നോര്‍ക്ക ഐഡി-നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 22 നാണെന്ന്് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസര്‍ ജെ.ഷാജിമോന്‍ അറിയിച്ചു.ഹരിയാന ഗുരുഗ്രാമിലെ ചൈത്രം മലയാളി വെല്‍ഫെയര്‍ സൊസൈറ്റി ഒക്ടോബര്‍ നാല് വൈകിട്ട് നാലുമണിമുതല്‍ പ്രത്യേക ക്യാമ്പും ഗുരുഗ്രാം മലയാളി അസോസിയേഷന്‍ ബിവാടി മലയാളി സമാജം എന്നിവ ഒക്ടോബര്‍ 5-ാം തീയതി യഥാക്രമം രാവിലെ 11 നും വൈകിട്ട് 3 മണിയ്ക്കും നോര്‍ക്ക ഐഡി-നോര്‍ക്ക കെയര്‍ പദ്ധതികളെപ്പറ്റി ബോധവത്കരണപരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. താല്‍പ്പര്യമുള്ളവര്‍ പ്രസ്തുത സംഘടകളുടെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
നോര്‍ക്ക റൂട്ട്‌സ് കേരളഹൗസില്‍ സംഘടിപ്പിച്ച ഐഡി കാര്‍ഡ്-നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍ ക്യാംപില്‍ 87 പേര്‍ പങ്കെടുത്തു. കോണ്‍ഫറന്‍സ് ഹാളില്‍ സെപ്തംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ സംഘടിപ്പിച്ച ക്യാംപിന് വാട്ട്സ്ആപ്പ് മുഖേന 250 ലേറെ അന്വേഷണങ്ങള്‍ ലഭിച്ചു.
രണ്ട് വര്‍ഷത്തിലധികമായി കേരളത്തിനു പുറത്ത് താമസിക്കുന്ന, നോര്‍ക്ക റൂട്ട്‌സ് ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്കാണ് നോര്‍ക്കയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ കെയര്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനാവും. ഇതിനു സാമ്പത്തിക പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. നോര്‍ക്ക ഐഡി കാര്‍ഡിന് ഒരാള്‍ക്ക് 408 രൂപയും നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് 13,411 രൂപയും വ്യക്തിയ്ക്ക് 8,101 രൂപയുമാണ് ഫീസ്.
https://id.norkaroots.kerala.gov.in എന്ന് വെബ്സൈറ്റ് മുഖേന നോര്‍ക്ക ഐഡി കാര്‍ഡ് എടുക്കാന്‍ സൗകര്യമുണ്ട്. വെബ്സൈറ്റ് മുഖേനയുള്ള രജിസ്്ട്രേഷന്‍ നടപടികള്‍ അനായാസം പൂര്‍ത്തായിക്കാന്‍ സഹായകമായ പ്രത്യേക പരിശീലനം പ്രവാസി മലയാളി സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നോര്‍ക്ക റൂട്ട്സ് നല്‍കുന്നുണ്ട്. നോര്‍ക്ക ഐഡി കാര്‍ഡ് – നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി കൂട്ടായ്മകള്‍ക്ക് 011-23360350 എന്ന നമ്പരില്‍ ബന്ധപ്പെടാം. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ ബന്ധപ്പെടാന്‍ 9310443880 എന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുക.

