Thursday, January 01, 2026
 
 
⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ് ⦿ പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍ ⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും ⦿ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു ⦿ എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ ⦿ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി ⦿ ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും ⦿ ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ⦿ കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ⦿ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകും ⦿ ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; പൊലീസ് സ്‌റ്റേഷനിൽ പൊലീസ് മർദ്ദനം ⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ പലസ്തീന് ഐക്യദാർഢ്യം

30 September 2025 12:05 AM

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് പട്ടങ്ങൾ പറന്നുയരുന്നു; പലസ്തീനും (Kites Rise, So will Palestine) എന്നു രേഖപ്പെടുത്തിയ ബലൂണുകളും പട്ടങ്ങളും പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്രയേലിന്റെ ഭാഗത്തുനിന്നും പാശ്ചാത്യമാധ്യമങ്ങളുടെ ഭാഗത്തുനിന്നും പലസ്തീൻ നേരിടുന്ന പ്രൊപ്പഗാൻഡാ വാർ നേരിട്ടുള്ള യുദ്ധംപോലെത്തന്നെ ഭീകരമാണെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് പറഞ്ഞു. ജനങ്ങളില്ലാത്ത നാട്, നാടില്ലാത്ത ജനങ്ങൾ എന്നുള്ള സയണിസ്റ്റ് പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്. അവർ തങ്ങളെ ക്രൂരരും അന്ധവിശ്വാസികളും ഭീകരരുമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികൾ എന്നൊരു വിഭാഗമില്ല, അത് സൃഷ്ടിക്കപ്പെട്ടതാണെന്ന അമേരിക്കൻ നയതന്ത്രപ്രതിനിധിയുടെ അഭിപ്രായത്തെ ചോദ്യം ചെയ്യാൻ പോലും പാശ്ചാത്യമാധ്യമങ്ങൾ തയാറായില്ല.


പലസ്തീനെതിരായ പ്രചാരണത്തിന് സോഷ്യൽ മീഡിയയെയും അവർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഗാസയിലടക്കം നടക്കുന്ന മനുഷ്യവിരുദ്ധമായ ക്രൂരത പ്രധാനമായും പുറംലോകമറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിൽ നടക്കുന്ന സംഭവങ്ങളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിനിടയിൽ 252 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തിയതിനാണ് അവർക്ക് ജീവൻ ബലികൊടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച കേരളത്തോട് അദ്ദേഹം നന്ദി അറിയിച്ചു. പലസ്തീനെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തെ പ്രതിരോധിക്കാൻ കേരളജനതയുടെ സഹായം അദ്ദേഹം അഭ്യർഥിച്ചു. ഗാസയിലെ യാഥാർഥ്യങ്ങൾ ലോകത്തെ അറിയിക്കാനുള്ള സോഷ്യൽ മീഡിയ ഇടപെടൽ കേരളജനതയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


\"\"


കേരളജനത ഹൃദയത്തിൽനിന്ന് പലസ്തീന് ഊഷ്മളമായ അഭിവാദ്യം നേരുന്നുവെന്നും കേരളം പലസ്തീനൊപ്പമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗാസയിൽ മാധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവർത്തകർ സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി ജീവൻ നൽകിയവരാണെന്നും ജനാധിപത്യത്തിനും മാനവികത്ക്കും വേണ്ടി അവർ ചെയ്ത ത്യാഗം മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് പലസ്തീനിലാണെന്നാണ് കണക്കുകൾ. പലസ്തീനിൽ നടക്കുന്ന മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങൾ സ്വന്തം ജീവൻ പണയംവച്ചാണ് അവർ ലോകത്തെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.


കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ആർകിടെക്റ്റ് പത്മശ്രീ. ജി. ശങ്കർ, കെയുഡബ്ല്യൂജെ പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സെക്രട്ടറി അനുപമ.ജി.നായർ, മുൻ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, തുടങ്ങിയവർ പങ്കെടുത്തു. മീഡിയ അക്കാദമി സെക്രട്ടറി അരുൺ.എസ്.എസ്, സീനിയർ ഫൊട്ടോ ജേർണലിസ്റ്റ് ബി. ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി ‘സല്യൂട്ട് ഗാസ’ എന്ന പേരിൽ ഫോട്ടോ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റംബർ 30 ന്) വൈകിട്ട് 5.30ന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration