കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025 പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. പേര് ചേര്‍ക്കല്‍, ഉള്‍ക്കുറിപ്പുകള്‍ തിരുത്തല്‍, സ്ഥാന മാറ്റം, ആക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ച അപേക്ഷ ഒക്ടോബര്‍ 14 വരെ www.sec.kerala.gov.in വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഇലക്ട്രല്‍ രജിസ്ട്രഷന്‍ ഓഫീസര്‍ അറിയിച്ചു.

