
ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കും
കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ബംഗളൂരുവിലെ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരള ചരിത്രവുമായി ബന്ധപ്പെട്ട പ്രാഥമിക സ്രോതസ്സുകളിൽ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കും. ഡിസംബർ 8 മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ബൂട്ട് ക്യാമ്പിൽ കേരള ചരിത്രവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് 1300-1800 കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രവുമായി കേരളത്തിനുണ്ടായിരുന്ന ബന്ധങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും ബിരുദാനന്ത ബിരുദമുള്ളവർക്കും പങ്കെടുക്കാം. 1300-1800 കാലഘട്ടവുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലെ പ്രാദേശിക ചരിത്ര സ്രോതസുകളുടെ വായനാ രീതികളിൽ പ്രായോഗിക പരിശീലനം നല്കുന്നതോടൊപ്പം പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ലക്ച്ചറുകളും ക്യാമ്പിന്റെ ഭാഗമായി നടക്കും.
ചരിത്രത്തിൽ ബിരുദാനന്ത ബിരുദമുള്ളവർക്കും 1300-1800 വരെ ഇന്ത്യൻ മഹാസമുദ്രവുമായി കേരളത്തിനുണ്ടായിരുന്ന ബന്ധങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും ബൂട്ട് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സി.വി.യും, ഏതെങ്കിലും വിഷയത്തിൽ 5000 വാക്കുകളിലുള്ള കുറിപ്പും, ബൂട്ട് ക്യാമ്പിന്റെ പ്രതിപാദ്യ വിഷയത്തിലെ പ്രാഥമിക സ്രോതസ്സുകളിലോ തീമുകളിലോ ഊന്നിയുള്ള 1000 വാക്കിൽ കുറയാതെയുള്ള സിനോപ്‌സിസും ഒരുമിച്ച് ചേർത്ത PDF ഫയലായി kchrworkshops@gmail.com എന്ന വിലാസത്തിലേക്ക് ഒക്ടോബർ 31ന് മുമ്പായി അയക്കണം. കൂടുതൽവിവരങ്ങൾക്ക്: 0470-2310409, kchractvm@gmail.com.