Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

25 September 2025 11:50 PM

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി


സംസ്ഥാന  ഇ-ഗവേർണൻസ്   അവാർഡുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും  അത് ഔദാര്യമല്ല  ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും  ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.  പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ മാറിവരുന്ന പ്രതീക്ഷകൾക്കനുസ്യതമായി പ്രവർത്തിക്കണമെങ്കിൽ പഴയ രീതികൾ മാറ്റാനും കാര്യക്ഷമത ഉറപ്പുവരുത്താനും  ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം.  ഈ സദ്ഭരണലക്ഷ്യങ്ങൾ നേടണമെങ്കിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കൂടി ഏവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പരമ്പരാഗത ശൈലിയിൽ ചെയ്തുകൊണ്ടിരിക്കുന്ന ഓഫീസ് ജോലികൾ ഐടിയുടെ സഹായത്തോടെ ലഘൂകരിക്കാനും അങ്ങനെ കാലതാമസം ഒഴിവാക്കാനും സാധിക്കുമെങ്കിൽ അവ പ്രയോജനപ്പെടുത്താതിരിക്കുന്നത് നീതീകരിക്കാനാവില്ല. സാങ്കേതികവിദ്യയുടെ സാധ്യതകൾ അനന്തമാണ്.  അവയെ നമ്മുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും യോജിച്ച വിധത്തിൽ മെരുക്കിയെടുക്കേണ്ടതുണ്ട്.  ആ വിധത്തിൽ സാങ്കേതികവിദ്യ ഫലപ്രദമായി ജനക്ഷേമത്തിനായി ഉപയോഗപ്പെടുത്തിയ ധാരാളം ഓഫീസുകളുണ്ട്. ഇ-ഗവേർണൻസിന്റെ രംഗത്ത് ആരോഗ്യകരമായ ഒരു മത്സരം ഉണ്ടായിരിക്കണം.


\"\"


ജനസേവനത്തിന്റെ നിലവാരം ഉയർത്തുക എന്ന ഉദ്ദേശമാണ് എല്ലാ പരീക്ഷണങ്ങൾക്കും പിന്നിൽ. ഭരണസംവിധാനവും ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ അകലം കുറയ്ക്കുക  എന്ന ജനാധിപത്യ യുക്തിയുടെ പ്രയോഗപാഠമാണ് ഈ കാൽവയ്പുകളെല്ലാം. സർക്കാർ ഓഫീസുകളുടെ പതിവ് ശീലങ്ങൾ കാലോചിതമായി മാറ്റാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. കോവിഡ് കാലത്തും വെള്ളപ്പൊക്കത്തിലും വയനാട് ദുരന്തത്തിലുമെല്ലാം ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടെയും സാദ്ധ്യതകൾ നാം നേരിട്ട് മനസ്സിലാക്കിയതാണ്.


വിദ്യാഭ്യാസ പ്രക്രിയയിലും ആരോഗ്യമേഖലയിലും ക്രമസമാധാന പാലനത്തിലുമൊക്കെ ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും. സമൂഹത്തിനു ക്ഷേമകരമായ രീതിയിൽ സർക്കാർ സ്ഥാപനങ്ങൾ സാമൂഹ്യമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന്  കാണിച്ചുതന്നതിനാണ് വയനാട്, തിരുവനന്തപുരം ജില്ലാ ഭരണ സംവിധാനങ്ങൾക്ക് അവാർഡ് നൽകിയിരിക്കുന്നത്.


\"\"


 ഇ-ഹെൽത്ത്,​ ഇ-മെഡിസിൻ എന്നിവയ്ക്ക് പ്രചാരം നൽകിയതിനാണ് നാഷണൽ ഹെൽത്ത് മിഷന്  അവാർഡ് കിട്ടിയിരിക്കുന്നത്. പരമ്പരാഗത കാര്യനിർവഹണ രീതികൾ  ആധുനിക സാങ്കേതികവിദ്യക്ക് ഇണങ്ങുംവിധം പുനർസംവിധാനം ചെയ്ത ധനകാര്യ വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എല്ലാം  അഭിനന്ദനം അർഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഇ-ഗവേർണൻസ് അവാർഡുകൾ സ്ഥാപിക്കപ്പെട്ട സന്ദർഭത്തിലുള്ള സാങ്കേതികവിദ്യയല്ല ഇന്നുള്ളത്.  പുതിയ അറിവുകളും പുതിയ സാധ്യതകളും മാനവരാശിക്ക് മുന്നിൽ തുറന്നിട്ട് കൊണ്ട് സാങ്കേതികവിദ്യയുടെ ജൈത്രയാത്ര തുടരുകയാണ്. നിർമ്മിതബുദ്ധിയുടെ ആവിർഭാവവും വ്യാപനവും ഇന്നലെവരെ അസാധ്യമായിരുന്ന പലതും സാധ്യമാക്കിക്കൊണ്ടിരിക്കുന്നു. വിവിധ പദ്ധതികളുടെ ഗതിവേഗം  വർധിപ്പിക്കുന്നതിനും കാലതാമസം വരുത്തിവെക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനും ജനങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്നുകൊണ്ട് നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്താനാവും. ജനാധിപത്യം അർദ്ധപൂർണ്ണമാകുന്നത്  ജനസേവനത്തിനുള്ള നിതാന്ത ജാഗ്രതയിലും സേവനം മെച്ചപ്പെടുത്താനുള്ള ഇച്ഛാശക്തിയിലുമാണ്.


ഇപ്പോൾ നൽകിവരുന്ന ഇ-ഗവേർണൻസ് അവാർഡുകൾ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണനിർവഹണത്തിൽ നന്നായി ഉപയോഗപ്പെടുത്തുന്നതിനുള്ള  ഒരു വിഭാഗം കൂടി അവാർഡിനായി പുതുതായി പരിഗണിക്കും. സദ്ഭരണം യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിന്റെ നിശ്ചയം ആവർത്തിച്ചുകൊണ്ടും  അതിൽ എല്ലാവരും കാണിക്കുന്ന താൽപര്യത്തെ അഭിനന്ദിച്ചുകൊണ്ടും ഈ ദൗത്യം നിരന്തരമായി തുടരേണ്ടതുണ്ടെന്നും ഓർമ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


തിരുവനന്തപുരം ഐ.എം.ജിയിൽ നടന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായിരുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ മേരി പുഷ്പം, ഐ.എം.ജി ഡയറക്ടർ  കെ. ജയകുമാർ, ഇലക്ട്രോണിക്സ്-വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, കേരളം സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration