Thursday, January 01, 2026
 
 
⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ് ⦿ പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍ ⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും ⦿ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു ⦿ എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ ⦿ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി ⦿ ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും ⦿ ശബരിമല സ്വര്‍ണക്കടത്ത്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ⦿ കിഫ്ബി മസാലബോണ്ട് കേസ്; ഇഡി നോട്ടീസിന് സ്റ്റേ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ⦿ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകും ⦿ ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; പൊലീസ് സ്‌റ്റേഷനിൽ പൊലീസ് മർദ്ദനം ⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

വയനാട് കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി

25 September 2025 12:45 AM

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 23 പരാതികൾക്ക് പുറമെ 50 പരാതികൾ കൂടി നേരിട്ട് സ്വീകരിച്ചു. പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി എന്നിവരാണ് പരാതികൾ കേട്ടത്.അദാലത്തിൽ അപ്പപ്പോൾ തീര്‍ക്കാൻ സാധിച്ച പരാതികളിന്മേൽ കളക്ടറും എഡിഎമ്മും പരിഹാരം നിര്‍ദേശിക്കുകയും തുടര്‍ നടപടികൾ ആവശ്യമുള്ളവ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം നടപടിക്കായി കൈമാറുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അദാലത്തിൽ എത്തിയിരുന്നു.പരാതികൾക്ക് സമയബന്ധിതമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അക്ഷയ, ബാങ്കിങ് സേവനങ്ങൾ, നൂൽപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്രീനിങ് എന്നിവയും അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.


വന്യമൃഗശല്യം, അംഗൻവാടിക്കായി വിട്ടുകൊടുത്ത ഭൂമിയുടെ രേഖകളിലെ അപാകതകൾ, വീടിനുള്ള അപേക്ഷകൾ, റേഷൻ കാര്‍ഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷ, വീടിനും മറ്റ് കെട്ടിടങ്ങളും ഭീഷണിയാവുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യങ്ങൾ, റോഡ് അറ്റകുറ്റപ്പണി, സ്വയംസന്നദ്ധ പുനരധിവാസം, ഉന്നതികളിലേക്കുള്ള യാത്രാപ്രശ്നങ്ങൾ, മലിനജലം കൃഷിയിടങ്ങളിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ചുള്ള പരാതി, വെള്ളം കയറുന്ന ഭൂമിയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന അപേക്ഷ, ബസ് സര്‍വീസ് വേണമെന്ന ആവശ്യം, ദേശീയപാതയിലെ അപകടകരമായ യാത്ര, കുടിവെള്ളവും വഴിയും മുടക്കുന്നത് സംബന്ധിച്ച പരാതി, ബാങ്കിൽ നിന്ന് രേഖകൾ തിരികെ കിട്ടാത്തത്, പട്ടയം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ, ആരോഗ്യ ഇൻഷുറൻസ് കാര്‍ഡിലെ പിഴവ്, ഉപജീവന മാര്‍ഗത്തിനായുള്ള അപേക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയത്.ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിതവേഗത സംബന്ധിച്ച് കല്ലൂര്‍ പ്രദേശവാസികൾ നൽകിയ പരാതിയിൽ നടപടി ഉറപ്പാക്കാൻ മോട്ടോര്‍ വാഹനവകുപ്പിന് കളക്ടര്‍ നിർദേശം നൽകി. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ അദാലത്തിൽ പരാതി നൽകി. ഇവയിലും തുടര്‍ നടപടിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എ ഉസ്മാൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തു. ഇന്ന് (ബുധനാഴ്ച) എടവക ഗ്രാമപഞ്ചായത്തിലും ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നടക്കും. സ്വരാജ് ഹാളിൽ രാവിലെ 10 മുതൽ ഉച്ച വരെയായിരിക്കും അദാലത്ത് നടക്കുക.


ജീവിക്കാനൊരു ആടിനെ വേണമെന്ന് മാധവൻ; അദാലത്തിൽ ഉടനടി പരിഹാരം


\"\"
ഉപജീവന മാര്‍ഗമായി ആടിനെ നൽകണമെന്നാവശ്യപ്പെട്ട് അദാലത്തിലെത്തിയ പാണപ്പാടി ഉന്നതിയിലെ മാധവന്റെ പരാതി കേൾക്കുന്ന ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

പണപ്പാടി ഉന്നതിയിൽ നിന്ന് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയ മാധവന് ഒറ്റ ആവശ്യം മാത്രം. ക്യാൻസര്‍ രോഗിയായ തനിക്ക് ഈ പ്രായത്തിൽ മറ്റ് ജോലികളൊന്നും ചെയ്യാനാവുന്നില്ല. കീമോതെറാപ്പിയുടെ ക്ഷീണം വേറെ. ജീവിക്കാനായി തനിക്ക് ഒരു ആടിനെ വേണം. പരാതി കേട്ട കളക്ടര്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകളിലേതുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കൂട്ടി എന്താണ് വഴിയെന്ന് ആലോചിച്ചു.


കുടുംബശ്രീ വഴി ആടിനെ നൽകാൻ പദ്ധതിയുണ്ടെങ്കിലും അതിന് ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ പ്രായോഗിക സങ്കീര്‍ണതകളുണ്ട്. എന്ത് ചെയ്യാനാവുമെന്ന ആലോചനയ്ക്കൊടുവിൽ രണ്ട് ആടുകളെ നൽകാമെന്ന് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അറിയിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ആടുകളെ കൈമാറുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എ ഉസ്മാൻ നേരിട്ട് അറിയിക്കുകയും ചെയ്തു. ഒരാടിനെ ചോദിച്ചെത്തി, ഒടുവിൽ രണ്ട് ആടുകളെ ലഭിച്ച സന്തോഷത്തോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് മാധവൻ വേദിവിട്ടത്.


കുടിവെള്ളം നിഷേധിച്ചെന്ന വയോധികയുടെ പരാതിയിൽ കളക്ടറുടെ നടപടി


നൂൽപുഴ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ താമസിക്കുന്ന ജമീലക്ക് കുടിവെള്ളം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ ഇടപെടൽ. വിധവയും ഭിന്നശേഷിക്കാരിയുമായ ജമീല, പ്രായമായ അമ്മയോടൊപ്പമാണ് കഴിയുന്നത്. വീട്ടിൽ ശുദ്ധജലം ലഭിക്കാത്തതിനാൽ വീടിനടുത്തുള്ള പൊതു കിണറിനെയാണ് ആശ്രയിച്ചിരുന്നത്. ഈ കിണറിൽ മോട്ടോര്‍ വെക്കാൻ ഇവര്‍ക്ക് ഗ്രാമപഞ്ചായത്ത് അനുമതി നൽകിയെങ്കിലും പ്രദേശവാസിയായ ഒരാൾ അത് അനുവദിക്കുന്നില്ലെന്നും കിണര്‍ തന്റേതാണെന്ന് പറഞ്ഞ് വഴി അടയ്ക്കുന്നു എന്നുമായിരുന്നു പരാതി.


കിണര്‍ ഗ്രാമപഞ്ചായത്തിന്റേത് തന്നെയാണെന്നും പരാതിക്കാരി മോട്ടോര്‍ വെയ്ക്കുന്നതിന് അനുമതി നൽകിയെന്നും പഞ്ചായത്ത് അറിയിച്ചു. നേരത്തെ നൽകിയ പരാതികളിന്മേലുള്ള നടപടികൾക്ക് എതിര്‍കക്ഷി സന്നദ്ധനായിരുന്നില്ല. അദാലത്തിൽ എത്തിയ പരാതിപ്രകാരം പൊതു കിണറിൽ നിന്നും കുടിവെള്ളം ലഭ്യമാക്കാനും ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണത്തോടെ മോട്ടോർ സ്ഥാപിക്കാനും നൂൽപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും സുൽത്താൻ ബത്തേരി പോലീസിനും കളക്ടര്‍ നിർദ്ദേശം നൽകി.


ഭൂമിയുടെ രേഖകൾ തിരികെ നൽകാൻ നിര്‍ദേശം


കാര്‍ഷിക കടാശ്വാസ കമ്മീഷൻ വായ്പാ തിരിച്ചടവിൽ ഇളവ് അനുവദിച്ചിട്ടും ഭൂമിയുടെ രേഖകൾ ബാങ്കിൽ നിന്ന് തിരികെ നൽകുന്നില്ലെന്ന പരാതിക്ക് ജില്ലാ കളക്ടറുടെ അദാലത്തിൽ പരിഹാരമായി. നായ്ക്കട്ടി സ്വദേശിയായ ജയചന്ദ്രനാണ് കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വായ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവ് മുടങ്ങി. പിന്നീട് കാര്‍ഷിക കടാശ്വാസ കമ്മീഷൻ രണ്ട് ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. അവശേഷിച്ച തുകയായ 2.80 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഭൂമിയുടെ രേഖകൾ ബാങ്ക് തിരികെ നൽകുന്നില്ലെന്നായിരുന്നു പരാതി.


അദാലത്തിൽ ജില്ലാ കളക്ടര്‍ ഇക്കാര്യം ആരാഞ്ഞപ്പോൾ രേഖകൾ തിരികെ നൽകേണ്ടത് തന്നെയാണെന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു. രേഖകൾ ഉടൻ നൽകണമെന്ന് കളക്ടര്‍ നിര്‍ദേശം നൽകി. ഓഫീസിൽ നിന്ന് ജയചന്ദ്രന് രേഖകൾ കൈപ്പറ്റാമെന്ന് ബാങ്കും അറിയിച്ചു


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration