
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് 5 മണി വരെയായി നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ വഴി അഡിഷണൽ ഡയറക്ടർ (അക്കാദമിക്) ന് ഒക്ടോബർ 6 വൈകിട്ട് 4 മണിക്കുള്ളിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.