
ഡി എൽ എഡ് പ്രവേശനം: ഒന്നാം ഘട്ട ഇന്റർവ്യൂ
2025-2027 അധ്യയന വർഷത്തെ ഡി എൽ എഡ് പ്രവേശനവുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും ddetvm2022.blogspot.com/ ലും പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട ഇന്റർവ്യൂ സെപ്റ്റബർ 15, 16 തീയതികളിൽ തിരുവനന്തപുരം എസ് എം വി മോഡൽ എച്ച് എസ് എസ് സ്‌കൂളിൽ നടക്കും. 15ന് ഹ്യുമാനിറ്റീസിലും (രാവിലെ 9 മുതൽ), കൊമേഴ്‌സിലും (രാവിലെ 12 മുതൽ) 16 ന് സയൻസിലും (രാവിലെ 9 മുതൽ) ആണ് ഇന്റർവ്യു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ഇന്റർവ്യു ദിവസം രേഖകൾ ഹാജരാക്കണം.