Friday, March 20, 2026
 
 
⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു ⦿ ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി വീണ്ടും കുരുക്കിലേക്ക് ⦿ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം ⦿ ആന്റണി രാജുവിന് തിരിച്ചടി; മത്സരിക്കാനാവില്ല ⦿ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; രോഗികളെ മാറ്റി ⦿ അഖിൽ മാരാർ തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥി ⦿ പാലാ പിടിക്കാൻ ജോസ് കെ മാണി; ഇടുക്കിയിൽ വീണ്ടും റോഷി ⦿ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ ⦿ വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ ⦿ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ കേന്ദ്ര സർക്കാർ ⦿ വാമനപുരത്തെ ഒരു വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നത് അമ്മ ⦿ വീട്ടുകാരെ ഭയന്ന് കേരളത്തിൽ, മൊണാലിസയ്ക്ക് മാംഗല്യം ⦿ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ⦿ സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി ⦿ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കാം ⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം ⦿ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 180 കോടിയുടെ 15 പദ്ധതികൾ

30 August 2025 05:50 PM

* മുഖ്യമന്ത്രി സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികള്‍. പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 4ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 98.79 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 81.50 കോടി രൂപയുടെ നിർമ്മാണ ഉദ്ഘാടനവുമാണ് നിർവഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡോ. ശശി തരൂർ എം.പി., നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം, ജില്ലാ കളക്ടർ അനുകുമാരി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, കൗൺസിലർ ഡി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 717.29 കോടിയുടെ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. നിലവിൽ റോഡ് വികസനം, ഫ്ളൈഓവർ നിർമ്മാണം, ഇലക്ട്രിക്കൽ, വാട്ടർ അതോറിറ്റി വർക്കുകൾ തുടങ്ങി 32.76 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. എം.എൽ.ടി. ബ്ലോക്ക് (21.35 കോടി), ഇമേജോളജി (43.9കോടി) എന്നിവ പൂർത്തീകരിച്ചു. ഒ.ടിബ്ലോക്ക് (81.50 കോടി), ഹൈഡോസ് തെറാപ്പി (4.70 കോടി) എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ മെഡിക്കൽ കോളേജിൽ വലിയ മാറ്റം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.


\"\"


ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ:


➣ എംഎൽടി ബ്ലോക്ക്: കിഫ്ബിയിലൂടെ21.35 കോടി രൂപ ചെലവഴിച്ചാണ് എംഎൽടി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. 6 നിലകളിലായി ലൈബ്രറി, കോൺഫറൻസ് റൂം, 6 ലെക്ച്ചർ ഹാൾ, 5 റിസർച്ച് റൂം, എക്സാമിനേഷൻ ഹാൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.


➣ ഒ.ടിബ്ലോക്ക്: കിഫ്ബിയിലൂടെ81.50 കോടി രൂപ ചെലവവഴിച്ചാണ് ഒ.ടി ബ്ലോക്ക് നിർമ്മിക്കുന്നത്. 7 നിലകളിലായി 14 ഓപ്പറേഷൻ തീയറ്ററുകളും, 145 കിടക്കകളും, 16 ഐ.സി.യു.കളും ഉൾപ്പെടും.


➣ ഇമേജോളജി:43.9കോടിയുടെ രൂപ ചെലവഴിച്ചാണ് പോർട്ടബിൾ ഡിജിറ്റൽ റേഡിയോഗ്രാഫി, 4 അൾട്രാസൗണ്ട് മെഷീൻ, 2 സ്റ്റേഷനറി ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ, എം.ആർ.ഐ. മെഷീൻ, സി.റ്റി.ഡി.ആർ. യൂണിറ്റ്, പോർട്ടബിൾ എക്സ്റേ മെഷീൻ മൊബൈൽ ഡി.ആർ. യൂണിറ്റ് എന്നിവ സജ്ജമാക്കിയത്.


➣ കാത്ത്ലാബ്: നിലവിലുള്ള മൂന്ന് കാത്ത് ലാബുകൾ (ന്യൂറോ,കാർഡിയോളജി, ഇന്റർവെൻഷണൽ റേഡിയോളജി), എസ്.എ.ടി.ആശുപത്രിയിലെ പീഡിയാട്രിക് കാത്ത് ലാബ് എന്നിവയ്ക്ക് പുറമേ 8.5 കോടി മുതൽമുടക്കി KHRWS കാത്ത്ലാബ് സ്ഥാപിച്ചു.


➣ ന്യൂക്ലിയർ മെഡിസിൻ സ്പെക്ട് സി.ടി:7.67 കോടി മുടക്കി ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ സ്പെക്ട് സി.ടി സ്ഥാപിച്ചു.


➣ 128 സ്ലൈസ് സി.ടി. യൂണിറ്റ്: മറ്റ് സ്‌കാനിംഗ് മെഷീനുകൾക്ക് പുറമേ4.5 കോടി മുതൽ മുടക്കി 128 സ്ലൈസ് സി.ടി. യൂണിറ്റ് സ്ഥാപിച്ചു.


\"\"


➣ വിപുലീകരിച്ച പീഡിയാട്രിക് ന്യൂറോ വാർഡ്:5.95 കോടി ചെലവഴിച്ച് എസ്.എ.ടി. ആശുപത്രിയിൽ വിവിധ വാർഡുകൾ നവീകരിച്ചു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഏറ്റവും പുതിയ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു.


➣ വിപുലീകരിച്ച പീഡിയാട്രിക്ക് നെഫ്രോ വാർഡ്: ലോകോത്തര നിലവാരത്തിൽ കൂടുതൽ കിടക്കകളും അത്യാധുനിക സൗകര്യങ്ങളോടും കൂടി പീഡിയാട്രിക് നെഫ്രോ വാർഡ് സജ്ജീകരിച്ചു.


➣ പീഡിയാട്രിക് നെഫ്രോ ഡയാലിസിസ് യൂണിറ്റ്: അത്യാധുനിക സൗകര്യങ്ങളോട് കൂടി പീഡിയാട്രിക്ക് നെഫ്രോ ഡയാലിസിസ് യൂണിറ്റ് വിപുലീകരിച്ചു. കേരളത്തിലെ സ്വകാര്യ പൊതു മേഖലയിൽ കുട്ടികൾക്ക് മാത്രമായുള്ള ഹീമോഡയാലിസിസ് യൂണിറ്റും സജ്ജമാണ്.


 


➣ പീഡിയാട്രിക് ഗ്യാസ്ട്രോ എൻഡോസ്‌കോപ്പി യൂണിറ്റ്: പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന് കീഴിൽ രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി93.36 ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളോടെ സർക്കാർ മേഖലയിലെ സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ഗ്യാസ്ട്രോ എൻഡോസ്‌കോപ്പി യൂണിറ്റ് സജ്ജമാക്കി. പിജി കോഴ്സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിച്ചു.


➣ മദർ ന്യൂബോൺ യൂണിറ്റ്:1 കോടി ചെലവഴിച്ച് നവീന സൗകര്യങ്ങളോട് കൂടി മദർ ന്യൂബോൺ കെയർ യൂണിറ്റ് സജ്ജമാക്കി. ഓക്സിജൻ, CPAP, ഫോട്ടോതെറാപ്പി തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും അമ്മമാർക്ക് കുഞ്ഞുങ്ങളോടൊപ്പം കഴിയാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


➣ യൂറോഡൈനാമിക് സ്റ്റഡി സെന്റർ.1.5 കോടി ചെലവഴിച്ച് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രോഗികൾക്ക് രോഗ നിർണയത്തിനായി യൂറോ ഡയനാമിക്സ് സ്റ്റഡി സെന്റർ ലാബ് ആരംഭിച്ചു.


➣ ബ്രസ്റ്റ് മിൽക്ക് ബാങ്ക്:19.5 ലക്ഷം ചെലവഴിച്ച് മുലപ്പാൽ ബാങ്ക് സജ്ജമാക്കി. സർക്കാർ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കുന്ന മൂന്നാമത്തെ മുലപ്പാൽ ബാങ്ക് കൂടിയാണിത്.


➣ സ്‌കിൻബാങ്ക്:3.2 കോടി ചെലവഴിച്ച് ബേൺസ് യൂണിറ്റിനോടൊപ്പം സ്‌കിൻ ബാങ്കിന്റെ നിർമ്മാണം പൂർത്തിയായി.


➣ വെബ്സൈറ്റ്: ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആവശ്യമുള്ള വിവരങ്ങൾ എത്തിക്കുന്നതിന് വെബ്സൈറ്റ് സജ്ജമാക്കി. ഈ വെബ്സൈറ്റിലൂടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ വിവരങ്ങൾ യഥാസമയം ലഭിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ സിസ്റ്റവും ഇൻഡിക്കേറ്റ് ചെയ്തിട്ടുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration