
ബി.ടെക് ലാറ്ററൽ എൻട്രി: സ്‌പെഷ്യൽ ഓൺലൈൻ അലോട്ട്‌മെന്റ്
ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ ഓൺലൈൻ അലോട്ട്‌മെന്റ് ജൂലൈ 15ന് നടത്തും. ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് www.lbscentre.kerala.gov.in വഴി ജൂലൈ 14 വരെ ഓപ്ഷൻ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് : 0471-2324396, 2560327, 2560361.