Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

ലഹരിമുക്ത കേരളം: സംസ്ഥാനതല കർമ്മപദ്ധതി ‘ബോധ പൂർണിമ’ ഉദ്ഘാടനം ചെയ്തു

25 June 2025 04:10 PM

* ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു; സമ്പൂർണ ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി

* സമ്പൂർണ ലഹരിമുക്ത ക്യാമ്പസുകൾക്കായി ഊർജിത പ്രവർത്തനങ്ങൾ: മന്ത്രി ഡോ. ആർ. ബിന്ദു


സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി ഉപയോഗത്തിനെതിരെയുള്ള കർമ പദ്ധതിയായ ബോധ പൂർണിമയുടെ ഉദ്ഘാടനവും ഏകദിന ശിൽപ്പശാലയുടെ ഉദ്ഘാടനവും സമ്പൂർണ ഹരിത ക്യാമ്പസ് പ്രഖ്യാപനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കേരളത്തിലെ മുഴുവൻ ക്യാമ്പസുകളെയും സമ്പൂർണമായി ലഹരിമുക്തമാക്കുന്നതിനുള്ള ഊർജിത പ്രവർത്തനങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


സമകാലിക സാമൂഹിക സാഹചര്യങ്ങളിൽ വലിയ വെല്ലുവിളികൾ ഉയർത്തുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു മാരക വിപത്താണ് ലഹരി. ഈ വിപത്തിനെതിരെ ഒരു സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 26ന് ലഹരി വിരുദ്ധ ദിനത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ലഹരി വിമുക്ത കേരളത്തിനായി’ എന്ന സമഗ്രമായ പ്രവർത്തനങ്ങൾക്ക് നമ്മൾ നേരത്തെ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ‘ബോധ പൂർണിമ’ എന്ന പേരിൽ ലഹരിമുക്ത മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ക്യാമ്പസുകളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമ്മൾ സംഘടിപ്പിച്ചു വരികയാണ്. നാളെ ലഹരി വിരുദ്ധ ദിനത്തിൽ തന്നെ, എല്ലാ ക്യാമ്പസുകളിലും ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ഈ സന്ദർഭത്തിൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം.


\"\"


വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെയും അവരുടെ ഊർജ്ജസ്വലതയെയും മരവിപ്പിച്ചു നിർത്തി, മനസ്സിനെയും ശരീരത്തെയും തളർത്തിക്കളയുന്ന മാരകമായ ലഹരി ഉപഭോഗം, ഇന്ന് കൂടുതൽ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതായാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ നമ്മുടെ യുവജനങ്ങളെ, പ്രത്യേകിച്ച് വിദ്യാർത്ഥികളെ, ഈ ഭീഷണിയിൽ നിന്ന് രക്ഷിച്ചെടുക്കുക എന്നത് പ്രധാനമാണ്.


നാളത്തെ സമൂഹത്തെ മുന്നിൽ നിന്ന് നയിക്കേണ്ട യുവജനത, ചെറുപ്രായത്തിൽ തന്നെ സ്വന്തം ജീവിതം ഹോമിച്ചു കളയുന്ന ഈ മാരക വിപത്തിലേക്ക് എത്തുന്നത് ഭീതിയോടെ മാത്രമേ നമുക്ക് കാണാൻ സാധിക്കൂ. ലഹരിക്ക് അടിമപ്പെട്ടവർക്ക് ചുറ്റുമുള്ളവരോട് എന്തും ചെയ്യാൻ മടിയില്ലാത്തവരായി തീരുന്നത് നമ്മൾ വേദനയോടെ കാണുന്നു. ഈ ദുശ്ശീലം സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തുകൾക്ക് കണക്കില്ല.


\"\"


സമ്പത്തും സ്വാധീനവുമുള്ള ലഹരിമാഫിയ, അണ്ടർഗ്രൗണ്ടിൽ നിന്നുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിലയിലാണ് ഇന്ന് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിനെ നേരിടണമെങ്കിൽ ശക്തമായ പ്രതിരോധം താഴെത്തട്ടിൽ വരെ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ട ഒരു വലിയ ഉത്തരവാദിത്വമാണിത്. യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഇതിൽ ഒന്നാമത്തെ ഉത്തരവാദിത്തമുള്ളതിനാൽ ‘ലഹരി മുക്ത ക്യാമ്പസ്’ എന്ന ആശയത്തെ ഏറ്റെടുക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണ്.


ലഹരിയിലേക്ക് വഴിതെറ്റിപ്പോകാൻ സാധ്യതയുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാനും, അവർക്ക് കൃത്യമായ നിർദേശങ്ങളിലൂടെയും ശാസ്ത്രീയ സമീപനങ്ങളിലൂടെയും മാനസിക പരിവർത്തനം വരുത്താനും നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിയേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് ഉന്നത വിദ്യാഭ്യാസ വകുപ്പിനുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ക്യാമ്പസുകളിൽ യോഗം ചേർന്ന് ഒരു വർഷത്തേക്കുള്ള വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത് ഈ കമ്മിറ്റികളുടെ വളരെ പ്രധാന ഉത്തരവാദിത്തമാണ്.


ക്ലാസ് റൂമുകളിൽ കുട്ടികളുമായി ലഹരി ഉപഭോഗത്തെക്കുറിച്ച് ചർച്ചകൾ നടത്തണം. സമഗ്രമായ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്‌കിറ്റുകൾ, സാഹിത്യ മത്സരങ്ങൾ, വായനാ പ്രചാരണങ്ങൾ, സ്‌പോർട്‌സ് ചലഞ്ചുകൾ, ക്രിയാത്മക പോസ്റ്റർ ക്യാമ്പെയ്നുകൾ എന്നിവ സംഘടിപ്പിക്കാം. സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ കുട്ടികൾ കൂടുതലായി ഏർപ്പെടുന്നത് അവരെ ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷിക്കാൻ സഹായിക്കും.


ജീവിത വിജയത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ പലപ്പോഴും കുട്ടികളുടെ മനസ്സിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ‘ജീവിത വിജയം’ എന്നാൽ ചില വാക്കുകളും ചില ബാഹ്യ അടയാളങ്ങളുമാണ് എന്ന ധാരണയിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്ക് വലിയ നിരാശയും സമ്മർദ്ദവും ഉണ്ടാകുന്നു. പലപ്പോഴും ഇത് വിഷാദരോഗത്തിലേക്ക് വഴുതി വീഴാനും, ചിലപ്പോൾ മയക്കുമരുന്നുകളിലേക്ക് ചെന്നുചേരാനും കാരണമാകുന്നു. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് ജീവിതത്തെക്കുറിച്ച് ഒരു പോസിറ്റീവായ കാഴ്ചപ്പാട് ഉണ്ടാക്കിക്കൊടുക്കേണ്ടത് സുപ്രധാനമാണ്. മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ട് വിവിധ ഏജൻസികളുമായി ആശയവിനിമയം നടത്തിയാണ് ഒരു വർഷത്തേക്കുള്ള കർമ്മപദ്ധതികൾ സംസ്ഥാനത്ത് തയ്യാറാക്കിയിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കുട്ടികൾക്ക് പുറത്തുപോയി കളിക്കാനും ഉല്ലസിക്കാനും സമയം കുറവാണ്. മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന വിവരങ്ങൾ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ, അത് അവരുടെ മനസ്സിൽ തെറ്റായ ധാരണകളും വഴി തെറ്റിയ സഞ്ചാരങ്ങളും ഉണ്ടാക്കുന്നു. മൊബൈലിൽ ഒതുങ്ങിപ്പോകുന്ന ഒരു ലോകത്തുനിന്ന് വ്യത്യസ്തമായി അവരെ സർഗ്ഗാത്മക പ്രവർത്തനങ്ങളിലേക്കും, സമൂഹിക ഇടപെടലുകളിലേക്കും കൊണ്ടുവരാൻ വലിയ പ്രാധാന്യം നമ്മൾ ക്യാമ്പസുകളിലും പുറത്തും നൽകണം. കൂടുതൽ കൂടുതൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരിക എന്നത് സുപ്രധാനമായ ഒരു ഉത്തരവാദിത്തമായി ക്യാമ്പസുകളിൽ നമ്മൾ ഏറ്റെടുക്കണം. ‘സ്‌പോർട്‌സാണ് ലഹരി’ എന്ന മുദ്രാവാക്യവും പ്രസക്തമാണ്.


കൂടാതെ, സംഭാഷണങ്ങളിലൂടെ കുട്ടികളുടെ മനസ്സിലുള്ള മാലിന്യങ്ങളെയും വിഷാദത്തെയും നീക്കം ചെയ്യാൻ നമുക്ക് സാധിക്കണം. ഫ്‌ലാഷ് മോബുകൾ, പോസ്റ്റർ ക്യാമ്പയിനുകൾ തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കണം. നമ്മുടെ ക്യാമ്പസുകൾ ലഹരി വിമുക്തമാക്കുക എന്ന ഈ ദൗത്യം വിജയിപ്പിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.


ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ജയപ്രകാശ് പി. അധ്യക്ഷത വഹിച്ചു. സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം സ്വാഗതം ആശംസിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നോഡൽ ഓഫീസർ ജയൻ പി. വിജയൻ, എസ്.എഫ്.പി.യു ഡയറക്ടർ ഡോ. സേവ്യർ ജെ.എസ്., സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ, റീജിയണൽ ഡയറക്ടർ യുപിൻ വൈ.എം, ഡപ്യൂട്ടി ഡയറക്ടർ (അക്കാദമിക്) ഷിബു ആർ.എസ് തുടങ്ങിയവർ സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration