Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

ഭരണഘടന നിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

24 June 2025 06:00 PM

വർത്തമാനകാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് പ്രസക്തിയേറുന്നു: മുഖ്യമന്ത്രി


ഭരണഘടന നിർമാണ സഭയിൽ നടന്ന ചർച്ചകളുടെ മലയാള പരിഭാഷാ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകി പ്രകാശനം ചെയ്തു. നീതി, സ്വാതന്ത്ര്യം തുല്യത, മതനിരപേക്ഷത, ഫെഡറലിസം എന്നിവ വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പുരോഗമനാത്മകവും വിപ്ലവാത്മകവുമായ നിയമങ്ങൾ പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ ഗുണ ഫലങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞു.മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഉൾപ്പെടെ ഈ അനുകരണീയ മാതൃകകളെ പിന്നീട് പിൻതുടർന്നു എന്നതും അഭിമാനകരമാണ്. ഇതിന്റെ തുടർച്ചയായി പൊതു പ്രവർത്തകർക്കും സമൂഹത്തിനും ഭരണ ഘടനയുടെ രൂപീകരണ വഴികൾ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽഭരണ ഘടന നിർമാണ അസംബ്ലിയിലെ ചർച്ചകളുടെ മലയാള പരിഭാഷ പുസ്തകരൂപത്തിൽ കേരള നിയമസഭ പുറത്തിറക്കുകയാണ്.ആദ്യ വാല്യത്തിന്റെ പ്രകാശനമാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


\"\"


ഒത്തുതീർപ്പുകളും വിയോജിപ്പുകളും ഉൾക്കൊണ്ട് രൂപീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഒന്നിത്യവും വിജയവും. അനേകം ആശയധാരകളുടെ നിയമ ശിൽപ്പരൂപമായാണ് ഭരണ ഘടനയെ കണേണ്ടത്. നിർഭയമായി അഭിപ്രായം രേഖപ്പെടുത്താൻ അനുവദിക്കുന്ന ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത്അഭിപ്രായ സ്വാതന്ത്യം കൂച്ചുവിലങ്ങിടുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അവകാശങ്ങളുടെ പ്രസക്തി ഭരണഘടന വ്യക്തതമായി പ്രതിപാദിക്കുന്നു.


\"\"


ബ്രിട്ടീഷ്, അമേരിക്കൻ ഭരണഘടനകളുടെയടക്കം വിദേശീയവും തദ്ദേശീയവുമായ സത്തയ നമ്മൾ ഉൾക്കൊണ്ടിട്ടുണ്ട്. ഇതിന് പഞ്ചായത്ത് രാജ് മുതൽ അധികാര വികേന്ദ്രീകരണം വരെയുള്ള നിയമ നിർമാണങ്ങൾ ഉദാഹരണങ്ങളാണ്. ജാതി മത ചിന്തകൾക്കപ്പുറം മൗലികാവകാശങ്ങൾ ഉറപ്പു നൽകുകയും വൈവിധ്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നുവെന്നത് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയാണ്. സാമൂഹിക സൂക്ഷ്മാംശങ്ങൾ തിരിച്ചറിഞ്ഞ് അധസ്ഥിത വിഭാഗങ്ങൾക്ക് പരിഗണന നൽകി സാമൂഹിക ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പെടുക്കാൻ ഭരണഘടന രൂപീകരണത്തിന് നേതൃത്വം നൽകിയ ഡോ. ബി.ആർ. അംബദ്ക്കർ അടക്കമുള്ളവരെ ഈ വേളയിൽ സ്മരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


\"\"


‘വജ്രകാന്തിയിൽ പതിനാലാം കേരള നിയമസഭ’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രി എ.കെ. ശശീന്ദ്രന് നൽകി പ്രകാശനം നിർവഹിച്ചു. ‘കേരളം പാസാക്കിയ നിയമങ്ങൾ-പ്രഭാവ പഠനങ്ങൾ വാല്യം II’ പുസ്‌കത്തിന്റെ പ്രകാശനം മന്ത്രി കെ. രാജൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ‘ബജറ്റ് പ്രസംഗങ്ങൾ വാല്യം I & II’ പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന് നൽകി പ്രകാശനം നിർവഹിച്ചു. ‘സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും’ എന്ന പുസ്തകം മന്ത്രി എം.ബി. രാജേഷ് പി.ജെ. ജോസഫ് എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു. നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങില്‍ നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, ഡോ. എൻ.കെ. ജയകുമാർ എന്നിവർ സംബന്ധിച്ചു.


\"\"


ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഭരണഘടനാ നിർമ്മാണസഭയുടെ ചർച്ചകൾ ഔദ്യോഗികമായി മലയാളത്തിലേക്ക് തർജമ ചെയ്യുകയെന്ന ഉദ്യമത്തിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തുടക്കം കുറിച്ചത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration