Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

സ്‌കൂൾ പരിസരങ്ങളിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

21 June 2025 11:35 PM

* ഏഴ് കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു; 325 സ്ഥാപനങ്ങൾക്കെതിരെ നടപടി


സ്‌കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂൺ 18, 19 തീയതികളിൽ സംസ്ഥാന വ്യാപകമായി സ്‌കൂൾ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. വിവിധ കാരണങ്ങളാൽ ഏഴ് കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.


\"\"


പരിശോധനയിൽ 227 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 98 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 428 സർവൈലൻസ് സാമ്പിളുകളും 61 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും പരിശോധനകൾക്കായി ശേഖരിച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


സ്‌കൂൾ പരിസരത്ത് വിൽക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ് ക്രീമുകൾ, സിപ്-അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. കുട്ടികളെ ആകർഷിക്കുന്നതിനായി മിഠായികളും സിപ്-അപുകളും പല വർണങ്ങളിലാണ് വിൽപന കേന്ദ്രങ്ങളിൽ എത്തുന്നത്. കൃത്രിമ നിറങ്ങൾ ഇതിനായി ഉപയോഗിക്കാനുള്ള സാധ്യതകളും കൂടുതലാണ്. നിറങ്ങൾ കണ്ട് ഭക്ഷണം വാങ്ങി കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാനത്തെ സ്‌കൂൾ പരിസരങ്ങളിൽ ധാരാളം കടകൾ പ്രവർത്തിക്കുന്നുണ്ട്. കടയുടമകളെല്ലാവരും തന്നെ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്.


പരിശോധനയിൽ കടകളിൽ ലഭ്യമായ ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നവരുടേയും വിതരണം ചെയ്യുന്നവരുടേയും പൂർണമായ വിവരങ്ങൾ ശേഖരിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ ഭക്ഷണങ്ങൾ നിർമ്മിക്കുന്നവർ, മൊത്ത വിൽപനക്കാർ, വിതരണക്കാർ എന്നിവർക്കെതിരേയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. ഉപഭോക്താക്കൾ കുട്ടികളായതിനാൽ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടികൾ സ്വീകരിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration