Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

മുപ്പതാമത് ദേശീയ വായനാ മഹോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

19 June 2025 04:55 PM

വായനയിൽ കേരളം ലോകത്തിന് മാതൃക: മുഖ്യമന്ത്രി


പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 30-ാമത് ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വായനാ രംഗത്ത് നമ്മുടെ സംസ്ഥാനം ലോകത്തിന് മാതൃകയാണെന്നും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പാരമ്പര്യം കേരളത്തെ കാലത്തിന് മുന്നേ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വായനാദിനാചരണങ്ങൾ ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയും സമ്പന്നമായ പൈതൃകത്തെയും ഓർമ്മപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.


മലയാളിയെ വായിക്കാൻ പഠിപ്പിച്ച പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. നീലംപേരൂരിൽ ഗ്രന്ഥശാല സ്ഥാപിച്ചുകൊണ്ട് പൊതുരംഗത്തേക്ക് കടന്നുവന്ന പി.എൻ. പണിക്കർ ഗ്രന്ഥശാലകളുടെ കൂട്ടായ്മക്കായി പ്രവർത്തിച്ചു. ഇതിന്റെ തുടർച്ചയായി രൂപീകൃതമായ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചതായി മുഖ്യമന്ത്രി അനുസ്മരിച്ചു.


വായനശാലകൾ കേവലം പുസ്തകങ്ങൾ വായിക്കാനുള്ള ഇടങ്ങൾ എന്നതിലുപരി അനേകം മനുഷ്യരെ വിദ്യാഭ്യാസത്തിലേക്കും വിവേകത്തിലേക്കും കൈപിടിച്ച് നടത്തിയ അറിവിന്റെ അക്ഷയഖനികളാണ്. വിദ്യാലയങ്ങളും സർവ്വകലാശാലകളും വരുന്നതിന് മുൻപ് ലോകത്തെമ്പാടുമുള്ള അറിവുകൾ സാധാരണക്കാർക്ക് പകർന്നു നൽകാൻ ഗ്രന്ഥശാലകൾക്ക് കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കാലത്ത് പൊതുഇടങ്ങളും ചർച്ചകളും നല്ല നിലയിൽ നിലനിർത്തേണ്ടതുണ്ട്. വായിച്ച പുസ്തകത്തിന്റെ ഉള്ളടക്കം മാത്രമല്ല, പകർന്നു കിട്ടിയ സന്ദേശങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തിന് പകർന്നു നൽകാനും വായനശാലാ ചർച്ചകൾക്ക് കഴിയണം. ലഹരി പോലുള്ള സാമൂഹിക വിപത്തുകൾക്കെതിരെ പൊതുബോധം വളർത്താനും ഇത്തരം ഇടങ്ങൾ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


\"\"


ലോകത്തെ വിശാലമായ കാഴ്ചപ്പാടിലൂടെ കാണാൻ വായന സഹായിക്കും. കുട്ടികൾ പാഠപുസ്തകങ്ങൾക്കൊപ്പം മറ്റു പുസ്തകങ്ങളും വായിക്കണം. വായനയിലൂടെ ലഭിക്കുന്ന വിവേകം ശരിയും തെറ്റും തിരിച്ചറിയാൻ പ്രാപ്തമാക്കും. ഇത് യുദ്ധങ്ങളും സംഘർഷങ്ങളും ഒഴിവാക്കി സമാധാനം നിലനിർത്താൻ അനിവാര്യമാണ്. പുസ്തകങ്ങളുടെ കാലം കഴിഞ്ഞുവെന്ന ധാരണ തെറ്റാണ്. ഡിജിറ്റൽ വായനയും പോഡ്കാസ്റ്റുകളും വായനയുടെ രൂപം മാറ്റിയെങ്കിലും അറിവിന്റെ ഉറവിടം പുസ്തകങ്ങളാണ്. പി.എൻ. പണിക്കരുടെ ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം വായനയുടെ പ്രാധാന്യം എടുത്തുകാട്ടുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.\"\"


മനുഷ്യൻ പൂർണനാവുന്നത് വായനയിലൂടെയാണെന്ന് മനസിലാക്കി കുട്ടികൾ വായനയ്ക്ക് പ്രാധാന്യം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വായനക്ക് 10 മാർക്ക് ഗ്രേസ് മാർക്കായി നൽകുന്നത് പരിഗണനയിലാണെന്നും ഇക്കൊല്ലം തന്നെ അത് നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചർത്തു.


ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടർ കെ. ജയകുമാർ, ടി.കെ.എ നായർ, കുമ്മനം രാജശേഖരൻ, എം. വിജയകുമാർ, പാലോട് രവി, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ഓഫീസർ അൻസർ ആർ.എൻ. തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration