
ചാക്ക ഐ.ടി.ഐയില്‍ 25 ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ചാക്ക ഗവ. ഐ.ടി.ഐയിലെ 25 ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.in പോർട്ടലിലൂടെ ഓൺലൈനായി ജൂൺ 20 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471 2502612.