Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

മന്ത്രിസഭാ തീരുമാനങ്ങൾ (11-06-2025)

11 June 2025 06:50 PM

\"▶\" പ്രജിലയ്ക്ക് ചികിത്സാ ധനസഹായം

ഉത്തര്പ്രദേശില് നടന്ന 44-ാമത് ജൂനിയര് ഗേള്സ് ദേശീയ ഹാന്ഡ്ബാള് ചാമ്പ്യന്ഷിപ്പിനിടയ്ക്ക് പരിക്ക് പറ്റിയ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്ന് ചികിത്സാ ധനസഹായം അനുവദിക്കാന് തീരുമാനിച്ചു. ചികിത്സാ ചെലവായ 1,50, 051 രൂപയാണ് അനുവദിക്കുക.

\"▶\" പ്ലസ് വണ്ണില് 10 ശതമാനം മാര്ജിനല് സീറ്റ് വര്ദ്ധനവ്

സര്ക്കാര് അംഗീകാരമുള്ള അണ് എയിഡഡ് ഹയര് സെക്കണ്ടറി സ്‌കൂളില്, ആവശ്യപ്പെടുന്ന സ്‌കുളുകള്ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള് ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില് 2025-2026 അദ്ധ്യയന വര്ഷത്തില് പ്ലസ് വണ്ണില് 10 ശതമാനം മാര്ജിനല് സീറ്റ് വര്ദ്ധനവ് അനുവദിക്കാന് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായാവും ഇത്.

\"▶\" ഹൈക്കോടതിയില് ഗവ. പ്ലീഡര് നിയമനം

ഹൈക്കോടതിയില് സീനിയര് ഗവ.പ്ലീഡര്മാരായി പി.ജി. പ്രമോദ്, വിദ്യാ കുര്യോക്കോസ്, ഇ.സി. ബിനീഷ്, ശ്യാംപ്രശാന്ത് ടി.എസ്, ആഷി എം.സി എന്നിവരെയും ഗവ.പ്ലീഡര്മാരായി ജസ്സി എസ്. സലിം, സുനില്നാഥ് എന്.ബി, യു. ജയകൃഷ്ണന്, ഹസ്ത മോള് എന്.എസ്, വി.എ ഹരിത, അജിത് മുരളി എന്നിവരെയും നിയമിച്ചു.

\"▶\" ഗവണ്മെന്റ് പ്ലീഡര്

ആലപ്പുഴ ജില്ലാ ഗവണ്മെന്റ് പ്ലീഡര് ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ലെജിത ഡിക്രൂസ്. പി.ബി. യെ നിയമിക്കും.

\"▶\" എയര്സ്ട്രിപ്പ് സാധ്യതാ പഠനം: ടെണ്ടര് അംഗീകരിച്ചു

ഇടുക്കി, കാസര്ഗോഡ്, വയനാട് ജില്ലകളില് നിര്ദ്ദേശിച്ചിട്ടുള്ള എയര്സ്ട്രിപ്പുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്‌കോണ് സമര്പ്പിച്ച ടെണ്ടര് അംഗീകരിച്ചു.

\"▶\" സി ബി ജി പ്ലാന്റ്

കോഴിക്കോട് മുനിസിപ്പല് കോര്പ്പറേഷന് പരിധിയിലെ ഞെളിയന്പറമ്പില് സി ബി ജി പ്ലാന്റ് സ്ഥാപിക്കും. ഇതിന് ബി.പി.സി.എല്ലിനെ ചുമതലപ്പെടുത്തും.

\"▶\" സര്ക്കാര് ഗ്യാരൻ്റി

കേരള കാഷ്യു ബോര്ഡ് ലിമിറ്റഡിന് കേരള ബാങ്കില് നിന്നും 50 കോടി രൂപ ഒറ്റത്തവണ അഡ് ഹോക് ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് 6 മാസത്തേയ്ക്ക് സര്ക്കാര് ഗ്യാരൻ്റി നല്കും.

\"▶\" ബസ് സ്റ്റാന്റ് കോംപ്ലക്‌സ് കം മള്ട്ടിലെവല് കാര് പാര്ക്കിംഗ്

തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂര് നഗരസഭയില് പറശ്ശിനിക്കടവ് ബസ് സ്റ്റാന്റ് കോംപ്ലക്‌സ് കം മള്ട്ടിലെവല് കാര് പാര്ക്കിംഗ് പദ്ധതി കിഫ്ബിയുടെ വാര്ഷിക കടമെടുപ്പിനുള്ള പലിശ നിരക്കില് ലോണ് അടിസ്ഥാനത്തില് കിഫ്ബി ധനസഹായത്തോടെ നിര്വ്വഹിക്കുന്നതിന് അനുമതി നല്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കിഫ്ബി പദ്ധതികളുടെ നിര്വ്വഹണ ഏജന്സിയായ ഇംപാക്ട് കേരളയെ ഇതിന് ചുമതലപ്പെടുത്തി.

\"▶\" തസ്തിക

കേരള റോഡ് ഫണ്ട് ബോര്ഡില് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്, സീനിയര് സൂപ്രണ്ട്, ജൂനിയര് സൂപ്രണ്ട് എന്നീ തസ്തികകള് താത്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയില് നിയമനം നടത്തും.

മലബാര് കാന്സര് സെന്ററിന്റെ കീഴിലുള്ള പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന്റെ പ്രവര്ത്തനങ്ങള്ക്കായി 13 സ്ഥരം തസ്തികകള് സൃഷ്ടിക്കും. 95 തസ്തികകളില് കരാര് നിയമനം നടത്താനും അനുമതി നല്കി.

\"▶\" കാലാവധി ദീര്ഘിപ്പിച്ചു

ഹോര്ട്ടികോര്പ്പില് ഡയറക്ടര് ബോര്ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായുമുള്ള ജെ. സജീവിന്റെ സേവന കാലാവധി 25.03.2025 മുതല് ഒരു വര്ഷത്തേക്ക് ദീര്ഘിപ്പിച്ചു.

\"▶\" ടെണ്ടര് അംഗീകരിച്ചു

Kuttanad Drinking water Project Phase II Package VI – Construction of OHSR and distribution network at Pulinkunnu & Kavalam – Pipeline work എന്ന പ്രവൃത്തിക്ക് 36,26,67,652 രൂപയുടെ ടെണ്ടര് അംഗീകരിച്ചു.

CWSS to Nattika FIRKA Replacing 500mm premo pipes by laying 500mm DI K9 pipes from CV centre to Agastheswaram Temple – Reach 1 Pipeline work എന്ന പ്രവൃത്തിക്കുള്ള 7,799,79,999 രൂപയുടെ ദര്ഘാസ് അംഗീകരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration