Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

സുസ്ഥിര, പ്രകൃതി സൗഹൃദ വികസനം സംസ്ഥാനത്തിന്റെ നയം: മുഖ്യമന്ത്രി

05 June 2025 04:10 PM

സുസ്ഥിര, പ്രകൃതി സൗഹൃദ വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിമിത്രം പുരസ്‌കാര സമർപ്പണവും, പ്ലാസ്റ്റിക് ലഘുകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


2021 മുതൽ ഒരു പതിറ്റാണ്ട് പരിസ്ഥിതി പുനസ്ഥാപനം എന്ന പ്രമേയത്തിലാണ് യു എൻ ഡി പി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒരു വർഷം 400 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യം ലോകത്താകമാനം പുറന്തള്ളുമ്പോൾ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ഇതിൽ 11 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യവും ജലാശയങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. 700 ലധികം ജലജന്യ വർഗങ്ങളുടെ നാശത്തിന് ഇത് കാരണമാകുന്നു. വലിയ ആഘാതം സൃഷ്ടിക്കുന്ന മലിനീകരണം തടയുന്ന നടപടികളുമായി ലോകം മുന്നോട്ട് പോവുകയാണ്. പ്ലാസ്റ്റിക് ലഘുകൃത ജീവിത ശൈലിക്ക് രൂപം കൊടുക്കുക എന്നതിന് സംസ്ഥാന സർക്കാർ പ്രധാന പരിഗണന നൽകുന്നു.


\"\"


പരിസ്ഥിതി ദിനത്തിൽ ലോകത്താകമാനമുണ്ടാകുന്ന ചർച്ചകൾ തുടർച്ചയുണ്ടാകാതെ പോകുന്ന സാഹചര്യം ഇല്ലാതാക്കണം എന്നതാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും ഈ സർക്കാർ ഇത്ര പരിഗണന നൽകുന്നത്. വികസനമെന്നത് സുസ്ഥിരവും പാരിസ്ഥിതിക സൗഹൃദവുമാകണമെന്ന നയത്തിലധിഷ്ഠിതമാണ്. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.


\"\"


2050 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികളുമായി കേരളം മുന്നോട്ട് പോകുന്നു. 2016-ൽ ഹരിത കേരള മിഷന് രൂപം നൽകിയത് പാരിസ്ഥിതിക രംഗത്തെ സുസ്ഥിര ഇടപെടലിന് വേണ്ടിയാണ്. മിഷന്റെ നേതൃത്വത്തിൽ നിരവധി നദികളും നീർച്ചാലുകളും വീണ്ടെടുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇനി ഞാൻ ഒഴുകട്ടെ ജനകീയ ക്യാമ്പയിൽ പ്രകടമായ ഗുണഫലം കേരള സമൂഹത്തിലുണ്ടാക്കി.


മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ മേഖലകൾ തിരിച്ചറിയുന്നതിനായുള്ള നീർച്ചാൽ മാപ്പിംഗ്, ആഗോള താപനത്തിനെതിരായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പച്ച തുരുത്തുകൾ സ്ഥാപിച്ചു. ഹരിതകർമ സേനയുടെ സേവനം വ്യാപകമാക്കിയും എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കിയും മാലിന്യമുക്ത കേരളത്തിനായി ഊർജിത പ്രവർത്തനങ്ങൾ തുടരുകയാണ്. ഒരു തൈ നടാം പദ്ധതിയിലൂടെ ഒരു കോടി വൃക്ഷത്തൈകൾ സംസ്ഥാന വ്യാപകമായി നടുന്ന പ്രവർത്തനങ്ങളിൽ മുഴുവൻ പൊതു സമൂഹത്തെ അണിനിരത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


\"\"


പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു സ്വാഗതമാശംസിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്., കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽ കുമാർ, നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, യുണിസെഫ് പ്രതിനിധി അനന്യ ഘോഷാൽ എന്നിവർ ആശംസകളർപ്പിച്ചു. പരിസ്ഥിതി വകുപ്പ് ഡയറക്ടർ സുനീൽ പമിടി നന്ദി അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration