
ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം
2025-26 അധ്യയന വർഷത്തെ ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാർത്ഥികൾ പോസ്റ്റ് ഗ്രാജുവേറ്റഡ് ഡിപ്ലോമയോടൊപ്പം പ്രവേശന പരീക്ഷാ അഭിമുഖീകരിച്ചുള്ള യോഗ്യതയും നേടിയിരിക്കണം. കൂടാതെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനം സംബന്ധിച്ച 2025-26 സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/ മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമായിരിക്കും. ജൂൺ 8 ഉച്ചയ്ക്ക് 2വരെ അപേക്ഷ സമർപ്പിക്കാൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക. ഫോൺ: 0471-2525300, 2332120, 2338487.