Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

ലോക ക്ഷീര ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

02 June 2025 01:35 AM

പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി


ലോക ക്ഷീര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹകരണ വർഷാചാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മന്ത്രി അറിയിച്ചു.


ഈ വർഷം പതിനായിരം കന്നുകാലികളെ കൂടി കേരളത്തിലേക്ക് കൊണ്ടു വരുന്നു. മൃഗചികിത്സാസേവനം ഉറപ്പുവരുത്തുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും വാഹനം കൊടുക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മൊബൈൽ സർജറി യൂണിറ്റുകൾ, വെറ്ററിനറി ആംബുലൻസുകൾ എന്നിവ എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും ലഭ്യമാക്കുന്നു. 1962 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനവും വാഹനവും മരുന്നും ക്ഷീരകർഷകർക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. പശുക്കളുടെ ചികിത്സയ്ക്കായി ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 


ഫോക്കസ് ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ സംഘടിപ്പിച്ച് ക്ഷീര വികസനം സാധ്യമാക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ഒട്ടേറെ നൂതന പദ്ധതികൾ നടപ്പിലാക്കുന്നു. കേരളത്തിൽ വകുപ്പിനെക്കാൾ കൂടുതൽ തുക ചെലവഴിക്കുന്നത് ത്രിതല പഞ്ചായത്തുകളാണ് എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.


\"\"


ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ക്ഷീരകർഷക വിജയഗാഥ, ക്ഷീരമേഖലയിലെ നൂതന പദ്ധതികൾ, ക്ഷീരമേഖലയിലെ വായ്പാ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു.


കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മിൽമ ചെയർമാൻ കെ.എസ്. മണി, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സൺ മണി വിശ്വനാഥ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, കെ.എൽ.ഡി. ബോർഡ് ചെയർമാൻ ഡോ. ആർ. രാജീവ് എന്നിവർ പങ്കെടുത്തു.


\"\"


ക്ഷീരവികസന വകുപ്പിന്റെ വർത്തമാനപത്രിക ക്ഷീരപഥം ചടങ്ങിൽ വച്ച് മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration