Friday, May 15, 2026
 
 
⦿ ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ⦿ NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു ⦿ ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ അമേരിക്ക ⦿ രാജ്യത്ത് പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി ⦿ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു ⦿ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ⦿ ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച ⦿ സതീശനെ നേരിടാൻ പിണറായി തന്നെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ⦿ തീരുവ ചതിച്ചു; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി ⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

സംസ്ഥാനത്ത് കനത്ത ചൂട്; നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം

15 March 2025 12:15 AM

* നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം


സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവർ, ഗര്‍ഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തില്‍ നിന്നും അമിത ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.


നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്‌ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല. പ്രായമായവര്‍, രോഗികൾ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകും. അതിനാല്‍ ഇത്തരക്കാര്‍ക്ക് ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ധാരാളം നല്‍കണം. പ്രായാധിക്യമുള്ളവര്‍, രോഗികൾ, കിടപ്പ് രോഗികൾ എന്നിവർ കിടക്കുന്നിടത്ത് വായുസഞ്ചാരം ഉറപ്പാക്കണം.


സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാൽ വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കണം. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബൺ ഡൈഓക്‌സൈഡ് ചേര്‍ത്തതുമായ വിവിധതരം പാനീയങ്ങൾ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. മദ്യം നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാൽ ശ്രദ്ധിക്കണം.


ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. അതുപോലെ തുടര്‍ച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration