Thursday, December 11, 2025
 
 
⦿ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ ⦿ അരുണാചലിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം ⦿ മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേർ അറസ്റ്റില്‍ ⦿ റൺവേയ്ക്കരികിൽ പുല്ലിന് തീ പിടിച്ചു; വിമാനം ഇറക്കാതെ പറന്നുയർന്നു ⦿ കോൺഗ്രസിലെ 'സ്ത്രീലമ്പടന്മാർ' എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ ⦿ ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം ⦿ രാഹുലിന്റേത് ലൈംഗിക വൈകൃതക്കാരന്റെ നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ ⦿ സ്വര്‍ണവില ഇന്നും കൂടി ⦿ മുൻകൂർജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ ⦿ അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാവി ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്; ജി പൂങ്കുഴലി ഐപിഎസി അന്വേഷിക്കും ⦿ രണ്ടുദിവസത്തിനിടെ ഇന്‍ഡിഗോയുടെ 300ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി ⦿ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ ⦿ രാഹുല്‍ മാങ്കൂട്ടത്തിൽ പുറത്തേക്ക്; കോൺഗ്രസ് പുറത്താക്കി ⦿ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ⦿ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 8 പേർ അറസ്റ്റിൽ ⦿ എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ ⦿ രാഹുൽ ഈശ്വറിനെ നാളെ വൈകീട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിയണം: കെ കെ രമ എംഎൽഎ ⦿ ‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തു, ഇനി പൊലീസ് നടപടി എടുക്കട്ടെ’; വി ഡി സതീശൻ ⦿ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി ⦿ കേരളത്തില്‍ രണ്ട് ദിവസം ശക്തമായ; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ് ⦿ തൃശൂരിൽ അച്ഛനും മകനുമടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു ⦿ കടുവകളുടെ എണ്ണം എടുക്കാന്‍ പോയി ഉള്‍വനത്തില്‍ കുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി ⦿ മസാല ബോണ്ട്; നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സർക്കാർ ⦿ ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി ⦿ രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തു: തെളിവ് ശേഖരണം പൂർത്തിയായി ⦿ സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി ⦿ ചക്കുളത്ത്കാവ് പൊങ്കാല; ഡിസം. നാലിന് പ്രാദേശിക അവധി ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അജ്ഞാതൻ വിദ്യാര്‍ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു ⦿ ‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; പമ്പ മലിനീകരണത്തിൽ ഹൈക്കോടതി

മലയോര പട്ടയ വിവരശേഖരണത്തിന് തുടക്കമായി

01 March 2024 04:40 PM

സര്‍ക്കാര്‍ പുതു ചരിത്രം സൃഷ്ടിക്കുന്നു: മന്ത്രി കെ. രാജന്‍


മലയോര പട്ടയം വിവരശേഖരണത്തിലൂടെ കേരളത്തില്‍ സര്‍ക്കാര്‍ പുതു ചരിത്രം സൃഷ്ടിക്കുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂരില്‍ നടന്ന മലയോര പട്ടയ വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവകാശികളായ മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമസ്ഥരാക്കുയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രണ്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഒന്നരലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വനം-റവന്യൂ വകുപ്പുകള്‍ സംയുക്തമായി ഇടപെട്ടപ്പോള്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും ജോയിന്റ് വെരിഫിക്കേഷന്‍ നടത്താന്‍ പുതിയ അപേക്ഷകര്‍ക്ക് അനുവാദം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ 2011 – 16 കാലഘട്ടത്തില്‍ 19 പട്ടയങ്ങളാണ് നല്‍കിയത്. എന്നാല്‍ 2018 – 23 കാലഘട്ടത്തില്‍ 2178 പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


വനഭൂമിയില്‍ കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമായ ഇടപെടല്‍ നടത്തിയെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. പുതിയ അപേക്ഷ വാങ്ങുന്നതിനും വാങ്ങിയ അപേക്ഷ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വകുപ്പിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് മലയോര പട്ടയങ്ങള്‍ സംബന്ധിച്ച് വിവരശേഖരണം ആരംഭിക്കുന്നത്. 1977 ജനുവരി 1 നു മുന്‍പ് വനഭൂമി കുടിയേറിയവരില്‍ നാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണമാണ് മാര്‍ച്ച് 1 മുതല്‍ 15 വരെ നടത്തുന്ന വിവരശേഖരണം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിന്റെ ഓരോ ചുവടുവെപ്പും.


മാന്ദാമംഗലം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ മിനി ഉണ്ണികൃഷ്ണന്‍, പി.പി രവീന്ദ്രന്‍, ഇന്ദിര മോഹന്‍, ശ്രീവിദ്യ രാജേഷ്, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ. എ. കൗശികന്‍, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, എഡിഎം ടി. മുരളി, ത്രിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration