Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തെ തേടിയെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം

26 February 2024 05:15 PM

പുതുതായി 14,128 സംരംഭങ്ങള്‍, 33,765 തൊഴിലവസരങ്ങള്‍, 1,172.46 കോടി രൂപയുടെ നിക്ഷേപം -ജില്ലയിലെ വ്യവസായ രംഗം അടിമുടി പുതുക്കുന്നതില്‍ ജില്ല വ്യവസായ കേന്ദ്രം നടത്തിയ കിടയറ്റ പ്രയത്‌നവും കൈവരിച്ച നേട്ടവും ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ല വ്യവസായ കേന്ദ്രമെന്ന പുരസ്‌കാരം എല്ലാതരത്തിലും എറണാകുളത്തിന് അര്‍ഹതപ്പെട്ടതുതന്നെയെന്നതും ഇതിലൂടെ സ്പഷ്ടം.


ജില്ലയില്‍ ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് പ്രവര്‍ത്തനം തികച്ചും കാര്യക്ഷമമായാണ് വ്യവസായ കേന്ദ്രം നടപ്പാക്കുന്നത്. എല്ലാ മാസവും ജില്ല കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സിംഗിള്‍ വിന്‍ഡോ ബോര്‍ഡ് യോഗങ്ങള്‍ മുഖേന സംരംഭം ആരംഭിക്കുന്നതിനു അനുമതികളും ലൈസന്‍സുമെല്ലാം വളരെ സുഗമമായും വേഗത്തിലും നേടിയെടുക്കാന്‍ കഴിയുന്നു. സംരംഭകര്‍ക്ക് ആവശ്യമായ കൈത്താങ്ങ് സഹായങ്ങള്‍, ഗ്രാമ പഞ്ചായത്ത് തല സംരംഭക വികസന എക്സിക്യൂട്ടീവ് മുതല്‍ വ്യവസായകേന്ദ്രം ഓഫീസര്‍മാര്‍വരെയുള്ളവരുടെ സംയോജിത സേവനത്തിലൂടെ എളുപ്പത്തില്‍ കൈവരിക്കാനുകുന്നുണ്ട്.


സംരംഭക പിന്തുണ പദ്ധതി (ഇഎസ്എസ്)യില്‍ 10.45 കോടി രൂപ ജില്ല വ്യവസായ കേന്ദ്രം കഴിഞ്ഞ വര്‍ഷം ലഭ്യമാക്കി. 126 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനമുണ്ടായി. പിഎംഇജി പ്രോഗ്രാമില്‍ 5.05കോടി രൂപയാണ് ലഭ്യമാക്കിയത്. ഇതിന്റെ പ്രയോജനം ലഭിച്ചത് 60 പേര്‍ക്ക്. 21 ഉപഭോക്താക്കള്‍ മൊത്തം 1.73 കോടി രൂപയുടെ സബ്സിഡിക്ക് അര്‍ഹരായി.


ജില്ല പഞ്ചായത്ത് പദ്ധതിയില്‍ പത്ത് അപേക്ഷകര്‍ക്കായി 20.47ലക്ഷം രൂപ ലഭ്യമാക്കി. ഇതില്‍ നിര്‍വ്വഹണ നിരക്ക് 100ശതമാനമാണ്. എംഎസ്എംഇ കള്‍ക്കു വേണ്ടിയുള്ള വ്യവസായ ഭദ്രത പദ്ധതിയില്‍ അനുവദിച്ചത് 44.96 ലക്ഷം രൂപയാണ്. 198 പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി. നിലച്ച എംഎസ്എംഇ കളുടെയും കാഷ്യൂ പ്രോസസ്സിംഗ് യൂണിറ്റുകളുടെയും പുനരുജ്ജീവന, പുനരധിവാസ പദ്ധതിയില്‍ രണ്ടു ഗുണഭോക്താക്കള്‍ക്കായി 80,000 രൂപ ലഭ്യമാക്കി.


ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് (ഐഐഡി) പദ്ധതിയില്‍ 1752 നിക്ഷേപകരെ കണ്ടെത്താന്‍ ജില്ല വ്യവസായ കേന്ദ്രത്തിനു കഴിഞ്ഞു. 481 യൂണിറ്റുകള്‍ക്ക് തുടക്കമിട്ടു. മൊത്തം 767.98കോടി രൂപയുടെ നിക്ഷേപം ഇതിനകം ഐഐഡിയില്‍ ഇതിനകമുണ്ടായി. 2022 – 23ല്‍ അഞ്ചു സംരംഭകത്വ വികസന (ഇഡി) ക്‌ളബ്ബുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ജില്ലയിലെ മൊത്തം ഇഡി ക്‌ളബ്ബുകളുടെ എണ്ണം 84 ആയി.


സംസ്ഥാനത്തിന്റെ സാമ്പത്തിക ഹൃദയമെന്ന് വിളിക്കപ്പെടുന്ന എറണാകുളം ജില്ലയില്‍ വ്യാവസായിക വികസനത്തിലും നിക്ഷേപ പ്രോത്സാഹനത്തിലും ശ്രദ്ധേയമായ പുരോഗതിക്കാണ് പോയവര്‍ഷം സാക്ഷ്യം വഹിച്ചത്. ജില്ല വ്യവസായ കേന്ദ്രത്തിന്റെ തന്ത്രപരമായ ആസൂത്രണം, ക്രിയാത്മക നയങ്ങള്‍, സംരംഭങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലെ പ്രതിബദ്ധത എന്നിവയെല്ലാം അതിനു കരുത്തായി. കൂട്ടായ അനുസ്യൂത പ്രയത്‌നവും അര്‍പ്പണബോധവും ദീര്‍ഘവീക്ഷ്ണവും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ക്കാന്‍ ജില്ല വ്യവസായ കേന്ദ്രത്തിനു തുണയായി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration