റൂസയിൽ പ്രോഗ്രാം മാനേജർ
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ തസ്തികയിലെ ഒരു ഒഴിവിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം 36,000 രൂപ (പ്രതിമാസം കൺസോളിഡേറ്റഡ്) പ്രായം: 22നും 40നും മധ്യേ, ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള മികച്ച ആശയവിനിമയശേഷി നിർബന്ധമാണ്. ബിരുദാനന്തര ബിരുദവും, കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ/പദ്ധതികളിലോ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ/പദ്ധതികളിലോ സമാന തസ്തികയിലുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം.
മതിയായ പ്രവൃത്തിപരിചയവും ആശയവിനിമയശേഷിയും ഉള്ളവരുടെ അഭാവത്തിൽ കേന്ദ്രസർക്കാരുമായോ സംസ്ഥാന സർക്കാരുമായോ ബന്ധപ്പെട്ട പദ്ധതികളിൽ സമാന തസ്തികയിൽ ജോലി ചെയ്തിട്ടുള്ളവരിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച ആശയവിനിമയശേഷിയും ഉള്ള സ്വകാര്യമേഖലയിൽ നിന്നുള്ളവരെ പരിഗണിക്കും.
സ്‌കിൽ ടെസ്റ്റും അഭിമുഖവും മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ വിശദമായ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ചു മണി. വിലാസം. കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം – 695034. ഇ-മെയിൽ keralarusa@gmail.com, ഫോൺ നമ്പർ – 0471-2303036.