വനിതാ കമ്മിഷൻ അദാലത്ത്: 16 കേസുകൾ തീർപ്പാക്കി
തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ വനിതാ കമ്മിഷൻ സംഘടിപ്പിച്ച അദാലത്തിൽ പരിഗണിച്ച 52 കേസുകളിൽ 16 എണ്ണം തീർപ്പാക്കി. 32 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി സര്‍ക്കാര്‍, സ്വകാര്യ, കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ അടക്കം നിര്‍ബന്ധമായും രൂപീകരിക്കണമെന്ന് വനിതാ കമ്മിഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഇന്റേണല്‍ കമ്മറ്റി രൂപീകരണം സംബന്ധിച്ച ബോധവല്‍ക്കരണം ശക്തിപ്പെടുത്തി വരുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റി രൂപീകരണം ഊര്‍ജിതമാക്കണമെന്നും വനിതാ കമ്മിഷന് അംഗം പറഞ്ഞു.
അഡ്വ. സജിത അനില്‍, ഇന്ദു മേനോന്, കൗണ്‍സിലറായ മാലാ രമണന്, വനിത സെല്‍ സിഐ ടി.ഐ. എല്‍സി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.