Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

നവകേരള സദസ്സില്‍ ലഭിച്ച മുഴുവന്‍ അപേക്ഷളും വെള്ളിയാഴ്ചയ്ക്കകം തീർപ്പാക്കാൻ നിർദ്ദേശം

20 December 2023 04:00 PM

നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച മുഴുവന്‍ അപേക്ഷകളും (ഡിസംബര്‍ 22) വെള്ളിയാഴ്ച്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകള്‍ക്ക് ലഭിച്ച ജില്ലയില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട അപേക്ഷകള്‍, അവയുടെ സാധ്യതാ പഠനങ്ങള്‍ അതാത് വകുപ്പുകള്‍ തന്നെ നടത്തിയ ശേഷം ജില്ലാതലത്തില്‍ ഏകീകരിച്ച് കളക്ടറെ ഏല്‍പ്പിക്കണം. കാസര്‍കോട് വികസന പാക്കേജ്, എം.എല്‍.എ ഫണ്ട് എന്നിവയിലുള്‍പ്പെടുത്തിയോ ജില്ലാപഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നോ മികച്ച പദ്ധതികള്‍ നടപ്പിലാക്കാമെന്നും കളക്ടര്‍ പറഞ്ഞു.


അപേക്ഷകള്‍ തീര്‍പ്പാക്കുമ്പോള്‍ അപേക്ഷകന് ഗുണകരമായ വിധത്തിലുള്ള മറുപടികള്‍ നല്‍കണമെന്നും വകുപ്പിന് തീര്‍പ്പാക്കാന്‍ സാധിക്കാത്ത വിവരങ്ങള്‍ നല്‍കുമ്പോള്‍ സേവനം ലഭിക്കുന്ന വകുപ്പ് കൂടി അറിയിച്ചുകൊണ്ടുള്ള മറുപടികളാണ് അപേക്ഷകന് നല്‍കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവലോകനം ചെയ്യാന്‍ ഡിസംബര്‍ 23ന് കളക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും.


നവകേരള സദസ്സ് വിവിധ വകുപ്പുകളുടെ ഫയല്‍ തീര്‍പ്പാക്കാല്‍ സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി കളക്ടര്‍ വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അഡീഷണല്‍ എസ്.പി വി.ശ്യാംകുമാര്‍, എ.ഡി.എം കെ.നവീന്‍ബാബു എന്നിവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു, വിവിധ വകുപ്പ് മേധാവികള്‍, താഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങി വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


ജില്ലയില്‍ 1370 അപേക്ഷകള്‍ തീര്‍പ്പാക്കി


ജില്ലയില്‍ 1370 അപേക്ഷകള്‍ തീര്‍പ്പാക്കി. 5541 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 7281 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. പൂര്‍ണമല്ലാത്തതും അവ്യക്തവുമായ 14 പരാതികള്‍ പാര്‍ക്ക് ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിച്ച 2005 അപേക്ഷകളില്‍ 249 എണ്ണം തീര്‍പ്പാക്കി. 791 അപേക്ഷകള്‍ പരിശോധിച്ചുവരുന്നു. 910 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 28 അവ്യക്ത അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.


കാസര്‍കോട് മണ്ഡലത്തില്‍ 3476 അപേക്ഷകള്‍ ലഭിച്ചതില്‍ 300 എണ്ണം തീര്‍പ്പാക്കി. 1316 എണ്ണം പരിശോധിച്ചുവരുന്നു. 1772 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. 26 അവ്യക്ത അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.


ഉദുമ മണ്ഡലത്തില്‍ ലഭിച്ച 3744 അപേക്ഷകളില്‍ 264 എണ്ണം തീര്‍പ്പാക്കി. 1256 അപേക്ഷകള്‍ പരിശോധിച്ചു വരുന്നു. 2112 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അപൂര്‍ണ്ണമായ 16 അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.


കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ലഭിച്ച 2889 അപേക്ഷകളില്‍ 327 എണ്ണം തീര്‍പ്പാക്കി. 1019 അപേക്ഷകള്‍ പരിശോധിച്ചു വരുന്നു. 1518 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അവ്യക്തമായ 39 അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.


തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ലഭിച്ച 2590 അപേക്ഷകളില്‍ 321 എണ്ണം തീര്‍പ്പാക്കി. 1160 അപേക്ഷകള്‍ പരിശോധിച്ചു വരുന്നു. 968 അപേക്ഷകള്‍ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. അവ്യക്തമായ 40 അപേക്ഷകള്‍ പാര്‍ക്ക് ചെയ്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration